തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ ധാരണ

രണ്ടു ഘട്ടമായി നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ലെന്ന നിലപാടിലായിരുന്ന സിപിഎം പിന്നീട് ഒറ്റഘട്ടമായി നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ചു.അതേസമയം, യോഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നിലപാട് തിരഞ്ഞെടുപ്പു വൈകാന്‍ കാരണമായതായി കമ്മിഷന്‍ അഭിപ്രായപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുനസംഘടന സംബന്ധിച്ച തര്‍ക്കവും കേസുമാണ് തിരഞ്ഞെടുപ്പ് നടത്താന്‍ ഇപ്പോഴുള്ള തടസ്സം. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ യോഗം വിളിച്ചത്.
1994ലെ പഞ്ചായത്ത് ആക്ട് പ്രകാരം വാര്‍ഡ് വിഭജനം നടത്തുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയ വൈകുന്നതിനു കാരണമാകുന്നതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ രണ്ടിനാണു നിയമപ്രകാരം അടുത്ത ഭരണസമിതി അധികാരമേല്‍ക്കേണ്ടത്.












Click it and Unblock the Notifications