Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയെ കുടകിലേയ്ക്ക് കൊണ്ടുപോകും

Madani
ബാംഗ്ലൂര്‍: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ഈയാഴ്ചതന്നെ കുടകിലേക്കു തെളിവെടുപ്പിനു കൊണ്ടുപോകുമെന്ന് സൂചന.

കുടകില്‍ അദ്ദേഹത്തെ കണ്ടതായി പറയുന്ന റഫീക്ക്, പ്രഭാകര്‍ എന്നീ സാക്ഷികളെ തിരിച്ചറിയല്‍ പരേഡിനായി ബാംഗ്ലൂരിലേക്കു കൊണ്ടുവരാനും സാധ്യതയുണ്ട്. കുടകിലേയ്ക്ക് കൊണ്ടുപോകുന്നതിന്റെ തീയതി തീരുമാനമായിട്ടില്ല. അതിരഹസ്യമായിട്ടായിരിക്കും മദനിയെ കുടകിലേക്ക് കൊണ്ടുപോവുക.

മദനിയുടെ ശബ്ദസാമ്പിള്‍ പരിശോധനക്കയയ്ക്കാനും നീക്കമുണ്ട്. തടിയന്റവിട നസീര്‍ മദനിയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പുകള്‍ ബാംഗ്ലൂര്‍പോലീസിന് ലഭ്യമായിട്ടുണ്ടെന്നറിയുന്നു.

കോള്‍ റെക്കോര്‍ഡിലെ ശബ്ദം മദനിയുടേതു തന്നെയാണോയെന്ന് പരിശോധിക്കുവാനാണ് ശബ്ദസാമ്പിള്‍ വിശകലനം ചെയ്യുന്നതെന്നറിയുന്നു. തന്റെ ഫോണിലേക്ക് നസീര്‍ വിളിച്ചിട്ടുള്ളത് മദനിയുമായി സംസാരിക്കാനായിരുന്നെന്ന് കേസില്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയിട്ടുള്ള സൂഫിയ മദനി മൊഴി നല്‍കിയിട്ടുണ്ട്.

വ്യത്യസ്തമായ ചോദ്യം ചെയ്യല്‍ രീതിയാണു മദനിയുടെ കാര്യത്തില്‍ സ്വീകരിക്കുന്നതെന്നു സ്‌ഫോടന പരമ്പരക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസിനെക്കുറിച്ചു കൃത്യമായ അവഗാഹമുള്ള നാല് ഉദ്യോഗസ്ഥര്‍ മാത്രമാണു മദനിയെ ചോദ്യം ചെയ്യുക.

സ്‌ഫോടനക്കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട മഡിവാള പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ രഹസ്യ കേന്ദ്രത്തിലാണു ചോദ്യം ചെയ്യല്‍ നടക്കുക. നോമ്പ് അനുഷ്ഠാനങ്ങള്‍ക്കും സമയത്ത് മരുന്നു കഴിക്കുന്നതിനും സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു.

അംഗവൈകല്യം പരിഗണിച്ചു മദനിയ്ക്കു രണ്ടു സഹായികളെയും അനുവദിച്ചിട്ടുണ്ട്. മദനിയെ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന് 26 വരെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുന്നതിനിടെ പൊലീസിനോടു മജിസ്‌ട്രേട്ട് നിര്‍ദേശിച്ചിരുന്നു.

ഇന്നലെ അഭിഭാഷകന്‍ അദ്ദേഹത്തെ കണ്ടതായി സൂചനയുണ്ട്. കസ്റ്റഡിയില്‍ ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെടുകയാണെങ്കില്‍ അക്കാര്യം ഉടന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അഭിഭാഷകര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+