എസ്എടിയില്‍ ചോരക്കുഞ്ഞിനെ 5000 രൂപയ്ക്ക് വിറ്റു
തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ ചോരക്കുഞ്ഞിനെ 5000 രൂപയ്ക്ക് വിറ്റു. പിന്നീട് അമ്മ കുഞ്ഞിനെ തിരികെ വാങ്ങുകയും ചെയ്തു. കേസെതുക്കാന്‍ വേണ്ടിയാണ് കുട്ടിയെ തിരികെ വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരി മുഖേനയാണ് കടയ്ക്കല്‍ സ്വദേശിയായ സ്ത്രീ കുഞ്ഞിനെ വിറ്റത്.
കുഞ്ഞിനെ കൈമാറിയ അമ്മയ്‌ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിട്ടുത്. കുഞ്ഞിനെ പണം കൊടുത്തു വാങ്ങിയവര്‍ക്കും ഇടനിലക്കാരിയായി വര്‍ത്തിച്ച ജീവനക്കാരിയ്ക്കും എതിരെ കേസെടുത്തിട്ടില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇതിനു മുമ്പും എസ്എടി ആശുപത്രിയില്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായി പരാതികളുണ്ടായിരുന്നു


Click it and Unblock the Notifications