കോപ്പിയടി: 5 ജഡ്ജിമാരെ സസ്‌പെന്റ് ചെയ്തു
ഹൈദരാബാദ്: ബിരുദാനന്തരബിരുദ നിയമ പരീക്ഷയില്‍ (എല്‍എല്‍എം) കോപ്പിയടിച്ച അഞ്ച് ജഡ്ജിമാരെ ആന്ധ്രപ്രദേശ് ഹൈക്കോടതി ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തു.
വാറംഗല്‍ ജില്ലയിലെ ഹനംകൊണ്ട ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വച്ച് ചൊവ്വാഴ്ച നടത്തിയ പരീക്ഷയിലായിരുന്നു ജഡ്ജിമാര്‍ കോപ്പിയടിച്ചത്.
കാകാതിയ സര്‍വകലാശാലയുടെ വിദൂര പഠന കേന്ദ്രത്തില്‍ വച്ചായിരുന്നു ജഡ്ജിമാര്‍ നിയമ ലംഘനം നടത്തിയത്.
സ്ഥാനക്കയറ്റത്തിനു വേണ്ടി ഉന്നത വിദ്യാഭ്യാസം തേടിയ ജഡ്ജിമാരാണ് കോപ്പിയടിക്കുന്നതിനിടെ പിടിയിലായത്. രംഗ റെഡ്ഡി, അജിത് സിംഹ റാവു, വിജയാനന്ദ്, ശ്രീനിവാസ ചാരി, കിഷ്ടപ്പ, ഹനുമന്ത റാവു എന്നിവരെയാണ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തത്
സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഹൈക്കോടതി സര്‍വകലാശാലയോടും ആവശ്യപ്പെട്ടു.












Click it and Unblock the Notifications