കുണ്ടള ഡാമില്‍ 5യുവാക്കള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കുളത്തൂര്‍ കൂട്ടത്തിങ്കല്‍ ശ്രീജിത്ത് (25), കുളത്തൂര്‍ കൊന്നവിളാകം സ്വദേശി രതീഷ് (25), അരശുംമൂട് കണിയാംവിളയില്‍ രാജേഷ് (20), അരശുംമൂട് അമ്പിളി ഹൗസില്‍ മനു മോഹന്‍ (18) വാരികാട്ട് വി.ബി. മന്ദിരത്തില്‍ ഭരത്(24) എന്നിവരാണ് മരിച്ചത്.
മരിച്ചവരെ കൂടാതെ ദീപക്, ശബരി, രഞ്ജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവരെ വൈകീട്ട് അടിമാലി താലൂക്ക് ആസ്?പത്രിയില്‍ പ്രവേശിപ്പിച്ചു. ഉറ്റ സുഹൃത്തുക്കളും അവിവാഹിതരുമായ സംഘം ബുധനാഴ്ച രാത്രി 11 മണിയ്ക്കാണ്് വിനോദയാത്രയ്ക്കായി മൂന്നാറിലേയ്ക്ക് പോയത്.
വ്യാഴാഴ്ച രാവിലെയാണ് യുവാക്കള്‍ മൂന്നാറിലെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ ഇവര്‍ ജലാശയത്തില്‍ കുളിക്കുമ്പോഴാണ് അപകടം. മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് കുണ്ടള. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ ബോട്ടിങ് നടത്തുന്നിടത്തുനിന്ന് അരകിലോമീറ്റര്‍ മാറി വിജനമായ ഭാഗത്തായിരുന്നു അപകടം. ഇവിടെ 30 അടിയോളം താഴ്ചയുണ്ട്.
ഉച്ചയോടെ കുണ്ടളയില്‍ എത്തിയ എട്ടംഗസംഘം ജലാശയം കാണാനിറങ്ങി. ഇതിനിടയില്‍ രഞ്ജിത്ത് കുളിക്കാനായി വെള്ളത്തിലേക്കിറങ്ങിയപ്പോള്‍ കയത്തില്‍പ്പെട്ടു. ഉടന്‍ തന്നെ ദീപക്കും ശബരിയുമൊഴികെയുള്ളവര്‍ രഞ്ജിത്തിനെ രക്ഷിക്കുന്നതിനായി ജലാശയത്തിലേക്ക് ചാടി.
എന്നാല്‍ ഇവര്‍ വീണത് കൂടുതല്‍ ആഴമുള്ള ഭാഗത്തായിരുന്നു. ഇതിനിടെ രഞ്ജിത്ത് കൈ ഉയര്‍ത്തി സഹായം അഭ്യര്‍ഥിച്ചത് ജലാശയത്തില്‍ ബോട്ട് ഓടിക്കുകയായിരുന്ന ഹൈഡല്‍ ടൂറിസം െ്രെഡവര്‍ രാജേഷ് കണ്ടു. സ്ഥലത്തേക്ക് കുതിച്ചെത്തിയ രാജേഷ് ലൈഫ് ജാക്കറ്റ് എറിഞ്ഞുകൊടുത്ത് രഞ്ജിത്തിനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ മൂന്നാര്‍ ഡിവൈ.എസ്.പി. പി.വി. ചാക്കോയുടെ നേതൃത്വത്തില്‍ പോലീസും മൂന്നാറില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. 3.10 ഓടെ രതീഷിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പരസ്പരം കെട്ടിപ്പിടിച്ചനിലയില്‍ ശ്രീജിത്തിന്റെയും രാജേഷിന്റെയും മൃതദേഹങ്ങള്‍ നാലേമുക്കാലോടെ കണ്ടെത്തി. അഞ്ചരയോടെ മനുവിന്റെയും ആറരയോടെ ഭരതിന്റെയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു.
കണ്ടെടുത്ത മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുത്രിയിലേക്ക് മാറ്റി. അതിശൈത്യവും ആഴക്കൂടുതലും മൂലം വെള്ളത്തില്‍ മുങ്ങിത്തപ്പുക അസാധ്യമായിരുന്നതിനാല്‍ പാതാളക്കരണ്ടിയുപയോഗിച്ചായിരുന്നു തിരച്ചില്‍.












Click it and Unblock the Notifications