കെ ആര്‍ ഗൗരി വീണ്ടും സിപിഎമ്മിലേയ്ക്കോ?

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റതുമുതല്‍ ഗൗരിയമ്മ കോണ്‍ഗ്രസിനെതിരെ ആരോപണം ഉയര്‍ത്തുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ അതിന് ശക്തി കൂടുകയും ചെയ്തു. ഐക്യ ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസും ഇത് അത്ര കാര്യമാക്കുന്നുമില്ല. പരാതിയുണ്ടെങ്കില്‍ അത് ഐക്യമുന്നണി വേദിയില്‍ പറയണമെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. അല്ലാതെ തെരുവിലല്ലെന്ന ഒരു ധ്വനിയും ഇതില്‍ ഒളിഞ്ഞിരുപ്പുണ്ട്.
ഇതിനിടെ ഗൗരിയമ്മയെ വീണ്ടും എല്‍ഡിഎഫിലും അതിലൂടെ സിപിഎമ്മിലേയ്ക്കും കൊണ്ട് വരാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ട്. അതു തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ തണുത്ത പ്രതികരണത്തിന് പ്രധാന കാരണവും.
ഗൗരിയമ്മയെ വീണ്ടും പാര്‍ട്ടിയിലേയ്ക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ആലപ്പുഴയിലെ സഖാക്കന്മാരുമായി നേതൃത്ത്വം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇതനുസരിച്ച് ആലപ്പുഴയിലെ നേതാക്കള്‍ ഗൗരിയമ്മയുമായി സംസാരിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പിണറായി വിജയനും ഗൗരിയമ്മയുമായി ചര്‍ച്ച നടത്തി.
ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി 16 വര്‍ഷത്തിന് ശേഷം ഒരു തിരുത്തലിന് പാര്‍ട്ടി തയ്യാറാവുകയാണോ? ഈ പുറത്താക്കലില്‍ ദുഖമുള്ളവരെ അനുനയിപ്പിയ്ക്കുകയും ആലപ്പുഴയില്‍ പാര്‍ട്ടിയ്ക്ക് ശക്തി കൂട്ടുകയുമാണ് ഈ നീക്കത്തിന് പിന്നില്‍ സിപിഎം കാണുന്ന നേട്ടം.
എന്തായാലും വൈകാതെ തീരുമാനം അറിയാമെന്ന് പ്രതീക്ഷിയ്ക്കാം.












Click it and Unblock the Notifications