തടവറയിലെ പീഡനകഥകളുമായി നതാഷയുടെ പുസ്തകം

മനസ്സു മരവിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായിട്ടാണ് നതാഷ കംപൂച്ച് എന്ന ആസ്‌ത്രേലിയക്കാരി തന്റെ തടവുകാല ജീവിതം ആത്മകഥയിലൂടെ പറയുന്നത്. ബുധനാഴ്ചയാണ് നതാഷയുടെ പുസ്തകം പുറത്തിറങ്ങുന്നത്.
1998 മാര്‍ച്ച് രണ്ടിന് സ്‌കൂളിലേക്കുപോകുംവഴിയാണ് അന്നു പത്തുവയസുകാരിയായിരുന്ന നടാഷയെ വൂള്‍ഫ്ഗ്യാംഗ് പ്രിക്‌ലോപില്‍ എന്നയാള്‍ തട്ടിക്കൊണ്ടുപോയത്.
പ്രിക്‌ലോപില്‍ നടാഷയെ എട്ടുവര്‍ഷത്തോളം തടവിലിട്ടു. വിയന്നയിലെ ഗ്യാരേജില്‍ വെളിച്ചം കടക്കാത്ത കുടുസുമുറിയിലാണ് നടാഷയെ ചങ്ങലയില്‍ ബന്ധിച്ച് പാര്‍പ്പിച്ചിരുന്നത്.
''അയാള്‍ ആഴ്ചയില്‍ ഇരുനൂറുതവണയെങ്കിലും എന്നെ മര്‍ദിച്ചിരുന്നു. അയാള്‍ക്കൊപ്പം ഉറങ്ങുമ്പോഴും ചങ്ങലയാല്‍ എന്നെ ബന്ധിച്ചിരുന്നു.
അയാളുടെ ശരീരത്തിലെ രോമങ്ങള്‍ വടിച്ചുകളയാനും ലൈംഗികബന്ധത്തിലേര്‍പ്പെടാനും അയാള്‍ നിര്‍ബന്ധിച്ചിരുന്നു. ജോലികള്‍ ചെയ്യേണ്ടത് അടിമയെപ്പോലെ അര്‍ദ്ധനഗ്‌നയായിട്ടായിരുന്നു. പതിനാല് വയസ്സുള്ളപ്പോഴാണ് അയാള്‍ക്കൊപ്പം ലൈംഗികവൃത്തിയിലേര്‍പ്പെടാനായി നിര്‍ബ്ബന്ധിച്ചത്- പുസത്കത്തില്‍ നതാഷ പറയുന്നു.
എട്ടുവര്‍ഷത്തെ നരകയാതനകള്‍ക്കൊടുവില്‍ 2006 ഓഗസ്റ്റ് 23ന് പതിനെട്ടാമത്തെ വയസിലാണ് നടാഷ ഇയാളില്‍ നിന്നും രക്ഷപ്പെട്ടത്.
കാര്‍ കഴുകുന്നതിനിടെ പ്രിക്‌ലോപിലിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നടാഷ രക്ഷപ്പെട്ടതോടെ പ്രിക്‌ലോപില്‍ ട്രെയിനിനു മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു.
തല്ലി എല്ലുകളൊടിയ്ക്കുക, തല വെള്ളത്തില്‍ മുക്കിപ്പിടിച്ച് ശ്വാസംമുട്ടിച്ചു, ബോധം നഷ്ടപ്പെടും വരെ മര്‍ദിച്ചിട്ടുണ്ട്, നീളമുള്ള സൂചികള്‍ കൊണ്ട് കൈകള്‍ വരഞ്ഞിരുന്നു ഇയാള്‍ യജമാനന്‍, പ്രഭോ എന്നിങ്ങനെ അഭിസംബോധനചെയ്യണമെന്ന് നിര്‍ബന്ധിച്ചിരുന്നു.
പീഡനം സഹിക്കാതെ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും നതാഷ ആത്മകഥയില്‍ പറയുന്നു. പുസ്തക വില്‍പ്പനയിലൂടെ പത്തുലക്ഷം പൗണ്ട് നടാഷയ്ക്കു ലഭിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications