വിരട്ടല്‍ ഫലിച്ചു; കരുണാകര പക്ഷത്തിന് 11അംഗങ്ങള്‍

കെപിസിസി പ്രസിഡന്റിനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കാന്‍ സോണിയാഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം പാസാക്കുന്ന ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കില്ലെന്ന കരുണാകരന്റെ വിരട്ടലിന്റെ ഫലമായാണ് ഈ തീരുമാനം.
9 കെപിസിസി അംഗങ്ങളെ മാത്രമേ നല്‍കൂ എന്ന പിടിവാശിയിലായിരുന്നു പാര്‍ട്ടി നേതൃത്വം. എന്നാല്‍ ലീഡറും കടുംപിടുത്തം തുടങ്ങിയതോടെ നേതൃത്വത്തിന് അയയേണ്ടിവരുകയായിരുന്നു.
ഒന്‍പത് പേര്‍ക്കൊപ്പം മൂന്നു പേരെ കൂടി ഉള്‍പ്പെടുത്തി വ്യാഴാഴ്ച രാത്രി തന്നെ ലിസ്റ്റ് പ്രഖ്യാപിച്ചു. ഇതോടെയാണ് തന്റെ ആളുകളോട് ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുക്കാന്‍ കരുണാകരന്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ കെ. കരുണാകരന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം ലീഡര്‍ അംഗീകരിച്ചില്ല. കന്നി ഒന്നായ വെള്ളിയാഴ്ച പതിവുപോലെ ലീഡര്‍ ഗുരുവായൂര്‍ ദര്‍ശനത്തിന് പോവുകയും ചെയ്തു.
കരുണാകര വിഭാഗം പങ്കെടുത്തില്ലെങ്കില്‍ സാങ്കേതികമായെങ്കിലും പ്രമേയം ഏകകണ്ഠമായി പാസാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് കരുണാകരന്റെ ആവശ്യത്തിനു വഴങ്ങാന്‍ അവസാന നിമിഷം പാര്‍ട്ടി നേതൃത്വം സന്നദ്ധമായത്.
മൂന്ന് കെ.പി.സി.സി അംഗങ്ങള്‍ക്കു പുറമേ തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ജില്ലാ സമിതികളില്‍ കരുണാകര വിഭാഗത്തിന് പ്രാതിനിധ്യം നല്‍കാനും തീരുമാനമായിട്ടുണ്ട്. അഞ്ച് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് സമിതികളിലും കരുണാകരവിഭാഗത്തിന് പ്രാതിനിധ്യമായി.












Click it and Unblock the Notifications