Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ പമ്പ് അടയ്ക്കില്ലെന്ന് സംഘടന

കൊച്ചി: പെട്രോള്‍ പമ്പ് ഉടമകള്‍ 20 മുതല്‍ ആരംഭിക്കുന്ന സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്നേദിവസം കേരളത്തിലുള്ള എല്ലാ പെട്രോള്‍ പമ്പുകളും തുറന്ന് പ്രവര്‍ത്തിക്കും.

ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പെട്രോളിയം ഡീലര്‍മാരും സമരത്തില്‍ പങ്കെടുക്കില്ല.

പെട്രോളിയം കമ്പനികള്‍ ഡീലര്‍മാരുമായി ചര്‍ച്ച നടത്തി അവരുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കണമെന്ന് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളിലെ ഡീലര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറുന്നത്.

പുതുതായി രൂപീകരിച്ച ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് കമ്മിറ്റി കേന്ദ്ര പെട്രോളിയം മന്ത്രിയെക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. പെട്രോളിയം ഡീലര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് മന്ത്രിയെ ധരിപ്പിച്ചു. മന്ത്രിയ്ക്ക് ഇത് സംബന്ധിച്ച് നിവേദനവും നല്‍കിയിരുന്നു.

ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് ഡീലര്‍ കമ്മീഷന്‍ വര്‍ധന നടപ്പാക്കുനത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് കമ്മിറ്റിയുമായി ഉടനെ ചര്‍ച്ച നടത്താന്‍ ഓയില്‍ കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

കേരളം അടക്കമുള്ള 14 സംസ്ഥാനങ്ങളിലെ ഡീലര്‍മാര്‍ ചേര്‍ന്നാണ് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് കമ്മിറ്റി എന്ന പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയത്. കേരളത്തിലെ ഡീലര്‍മാര്‍ ഒന്നടങ്കം പുതിയ സംഘടനയുടെ കീഴിലാണെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+