Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീം കോടതി അയോധ്യ വിധി ഒരാഴ്ചത്തേയ്ക്ക് മാറ്റി

Supreme Court
ദില്ലി: അയോധ്യ തര്‍ക്ക ഭുമിയുടെ അവകാശം സംബന്ധിച്ച അലഹബാദ് ഹൈകോടതിയുടെ വിധി സെപ്തംബര്‍ 28 വരെ നീട്ടിവയ്ക്കാന്‍ സുപ്രീം കോടതി വിധിച്ചു.

ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്ത്വത്തിലുള്ള ജഡ്ജിമാരുടെ സംഘമാണ് ഈ വിധി പുറപ്പെടുവിച്ചത്. അലഹബാദ് ഹൈകോടതി ഈ പ്രശ്നത്തില്‍ സെപ്തംബര്‍ 24 വെള്ളിയാഴ്ചയാണ് വിധി പറയേണ്ടിയിരുന്നത്.

വിവാദ ഭൂമിയുടെ ഉടമസ്ഥത തര്‍ക്കത്തില്‍ ഒത്തു തീര്‍പ്പുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നത് നല്ലതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിധി ഉണ്ടായാല്‍ അത് എത്രമാത്രം പേരെ എങ്ങനെ ബാധിയ്ക്കുമെന്നത് മറക്കാനാവില്ല. വിധി ഇതുമായി ബന്ധപ്പെട്ട കക്ഷികളുടെ നിലപാട് കൂടുതല്‍ കടുത്തതാക്കാനേ സഹായിയ്ക്കുകയുള്ളു. ചര്‍ച്ചകള്‍ വഴി സമവായം ഉണ്ടാക്കാന്‍ ഒരവസരം ഉണ്ടാക്കുന്നത് എപ്പോഴും നല്ലതാണ്. കോടതി അഭിപ്രായപ്പെട്ടു.

ത്രിപാഠിയുടെ കേസ് തള്ളണമെന്നായിരുന്നു ബഞ്ചിലെ ഒരു ജഡ്ജിയുടെ നിലപാട്. പക്ഷേ മറ്റ് ജഡ്ജിമാരുടെ അഭിപ്രായത്തിന് അദ്ദേഹം പിന്നീട് വഴങ്ങി.

വിരമിച്ച സര്‍ക്കാര്‍ ഉദ്വോഗസ്ഥനായ രമേഷ് ചന്ദ് ത്രിപാഠി നല്‍കിയ ഹര്‍ജിയിലാണ് ഈ സ്റ്റെ. വിധി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ത്രിപാഠി അലഹബാദ് ഹൈകോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ ആ കോടതി കേസ് തള്ളുകയായിരുന്നു.

സിവിള്‍ പ്രൊസീജിയര്‍ കോഡിലെ സെക്ഷന്‍ 89 അനുസരിച്ചാണ് വിധി മാറ്റിവയ്ക്കണമെന്ന് ത്രിപാഠി ആവശ്യപ്പെട്ടിരുന്നത്.

രാജ്യത്ത് സാമുദായിക സംഘര്‍ഷം ഉണ്ടാവുമെന്ന് കാണിച്ചാണ് ത്രിപാഠി ഈ കേസ് ഫയല്‍ ചെയ്തത്. കോമണ്‍വെല്‍ത്ത് ഗേംസ്, ബിഹാര്‍ തിരഞ്ഞെടുപ്പ്, വടക്കേ ഇന്ത്യ നേരിടുന്ന വെള്ളപ്പൊക്കം, ജമ്മു കശ്മീര്‍ പ്രശ്നം, നക്സല്‍ പ്രശ്നം എന്നിവയും ത്രിപാഠി ചൂണ്ടികാണിച്ചിരുന്നു.

വിവാദ ഭൂമിയുടെ ഉടമസ്ഥത തര്‍ക്കത്തില്‍ ഒത്തു തീര്‍പ്പുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നത് നല്ലതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിധി ഉണ്ടായാല്‍ അത് എത്രമാത്രം പേരെ എങ്ങനെ ബാധിയ്ക്കുമെന്നത് മറക്കാനാവില്ല. വിധി ഇതുമായി ബന്ധപ്പെട്ട കക്ഷികളുടെ നിലപാട് കൂടുതല്‍ കടുത്തതാക്കാനേ സഹായിയ്ക്കുകയുള്ളു. ചര്‍ച്ചകള്‍ വഴി സമവായം ഉണ്ടാക്കാന്‍ ഒരവസരം ഉണ്ടാക്കുന്നത് എപ്പോഴും നല്ലതാണ്. കോടതി അഭിപ്രായപ്പെട്ടു.

ത്രിപാഠിയുടെ കേസ് തള്ളണമെന്നായിരുന്നു ബഞ്ചിലെ ഒരു ജഡ്ജിയുടെ നിലപാട്. പക്ഷേ മറ്റ് ജഡ്ജിമാരുടെ അഭിപ്രായത്തിന് അദ്ദേഹം പിന്നീട് വഴങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+