കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ആധാര്‍ നമ്പര്‍ ബുധനാഴ്ച നല്‍കും

Google Oneindia Malayalam News

ദില്ലി: ആദ്യ ആധാര്‍ നമ്പര്‍ സെപ്തംബര്‍ 29 ബുധനാഴ്ച മഹാരാഷ്ട്രയിലെ നന്ദര്‍ബാര്‍ ഗ്രാമത്തിലെ വ്യക്തിയ്ക്ക് നല്‍കും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും യുപിഎ ചെയര്‍പേഴ്സന്‍ സോണിയ ഗാന്ധിയുമാണ് ആദ്യ ആധാര്‍ നമ്പര്‍ (യുഐഡി- യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) നല്‍കുന്നത്.

നന്ദര്‍ബാറിലെ തെംപാലി ഗ്രാമത്തിലാണ് ആധാര്‍ വിതരണ ചടങ്ങ് നടക്കുന്നത്. ഇതിനായി ഒന്നര കോടി രൂപ മുടക്കി ഗ്രാമം മോടി പിടിപ്പിച്ചുകഴിഞ്ഞു.1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാര്‍ ഗ്രാമം.

2009 ഓഗസ്റ്റിലാണ് നന്ദന്‍ നിലക്കനിയുടെ നേതൃത്ത്വത്തില്‍ യുഐഡി അഥോറിട്ടി പ്രവര്‍ത്തിച്ച് തുടങ്ങിയത്. 12 മാസം കൊണ്ട് ആദ്യ നമ്പര്‍ നല്‍കാനായത് മികച്ച നേട്ടമാണ്. പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ 12 മാസത്തിനുള്ളില്‍ ആദ്യ നമ്പര്‍ നല്‍കാനാവുമെന്ന നന്ദന്‍ നിലക്കനി പറഞ്ഞിരുന്നു. പറഞ്ഞത് നടത്തുന്ന സ്ഥാപനമെന്ന ഖ്യാതി യുഐഡി അതോറിട്ടിയ്ക്ക് അവകാശപ്പെടാം.

ഇന്ത്യയിലെ എല്ലാ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയാണ് പദ്ധതിയുടെ ഉദ്ദേശം. ഓരോ വ്യക്തിയുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും ഇതിനായി രേഖപ്പെടുത്തും. ഇങ്ങനെ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 2014‍ാടെ ഇന്ത്യയിലെ എല്ലാപേര്‍ക്കും ഈ നമ്പര്‍ ലഭ്യമാവും.

ആധാര്‍ നല്‍കുന്നതിനായി പിന്നാക്ക ഗ്രാമമായ നന്ദര്‍ബാര്‍ തിരഞ്ഞെടുത്തതില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്ന പറയാനാവില്ല. 1998ല്‍ ഇവിടെ കോണ്‍ഗ്രസ് ഒരു പ്രധാന റാലി നടത്തിയിരുന്നു. ഇന്ദിരാ ഗാന്ധിയും പല തവണയും തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിരുന്നത് ഇവിടെനിന്നായിരുന്നു.

ഇവിടെ സര്‍ക്കാര്‍ റോഡ് ടാര്‍ ചെയ്യലും വീടുകള്‍ക്ക് വൈദ്യുതി ബന്ധം നല്‍കുകയും ചെയ്യുന്നുണ്ട്. എന്തിന് ആദിവാസി കുട്ടികളെ സുന്ദരന്മാരാക്കാനായി നഗരത്തില്‍ നിന്ന് പ്രത്യേകം മുടി വെട്ട്കാരെ വരെ ഗ്രാമത്തിലെത്തിച്ചിട്ടുണ്ട്. നേതാക്കളെ സ്വീകരിയ്ക്കാനായി തിരഞ്ഞെടുത്ത് കുട്ടികളുടെ മുടി വെട്ടി അവരെ സുന്ദരന്മാരാക്കുകയാണ് ഇവരുടെ ദൗത്യം. ഈ കുട്ടികള്‍ക്കെല്ലാം പുതിയ വസ്ത്രവും ലഭിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X