കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോ ഹോ ബസില്‍ ഒഴുകിയൊഴുകി ദില്ലി കാണാം

  • By Lakshmi
Google Oneindia Malayalam News

Ho Ho Bus
ദില്ലി: ഗെയിംസ് കാണാന്‍ ദില്ലിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കാനായി യൂറോപ്യന്‍ മാതൃകയിലുള്ള ശീതികരിച്ച ബസുകള്‍.

ഹോപ് ഓണ്‍ഹോപ് ഓഫ് ബസ് സര്‍വീസ് എന്നാണ് ഇതിന്റെ പേര് ഇത് ചുരുക്കി 'ഹോ ഹോ' ബസ് എന്ന് വിളിപ്പേരുമിട്ടിട്ടുണ്ട്.

ടൂറിസം വകുപ്പാണ് ബസ് സര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്. ദില്ലിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും മ്യൂസിയങ്ങളിലും മാര്‍ക്കറ്റുകളിലും ഇതിലേറി സഞ്ചാരികള്‍ക്ക് യാത്രചെയ്യാം.

തിങ്കളാഴ്ച മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ് 'ഹോ ഹോ' ബസ് യാത്ര ഉദ്ഘാടനം ചെയ്തത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ബസ് സര്‍വീസ് തുടങ്ങും.

മുന്നൂറ് രൂപയ്ക്ക് ടിക്കറ്റെടുത്താല്‍ ദില്ലിയിലെ ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും കറങ്ങാം. കുട്ടികള്‍ക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക്. കാലത്ത് എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസ്. പത്തൊമ്പത് ഇടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.

കൊണാട്ട്‌പ്ലേസിലെ ബികെഎസ് മാര്‍ഗില്‍ നിന്നാണ് ബസ് സര്‍വീസ് തുടങ്ങുക. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും അരമണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വീസുണ്ടാകും. സഞ്ചാരികള്‍ക്ക് ഒരിടത്ത് ഇഷ്ടമുള്ളത്ര സമയം ചെലവഴിക്കാം.

വന്നബസ് വിട്ടുപോയാലും മുപ്പത് മിനിറ്റിനകം അടുത്ത വണ്ടിയെത്തും.അതില്‍ കയറി സഞ്ചാരികള്‍ക്ക് യാത്ര തുടരാം. 14 ബസ്സുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകളും ബസ്സില്‍ നിന്ന് ലഭിക്കും.

പരിശീലനം ലഭിച്ച ടൂര്‍ ഗൈഡും ബസ്സിലുണ്ട്. ബസ് സര്‍വീസ് ഗെയിംസിന് ശേഷവും ദില്ലിയില്‍ തുടരുമെന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അറിയിച്ചു. ഹോ ഹോ സര്‍വീസിനായി വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. വെബ്‌സൈറ്റിലും ടിക്കറ്റ് ബുക്ക്‌ചെയ്യാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X