അയോധ്യ വിധി പ്രഖ്യാപനം നീട്ടണമെന്ന ഹര്‍ജി തള്ളി

കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും തര്‍ക്കവിഷയത്തില്‍ അനിശ്ചിതത്വം തുടരുന്നത് ശരിയല്ലെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. വിധി പ്രഖ്യാപനം വരുന്നതോടെ ക്രമസമാധാനപ്രശ്‌നം ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. രാവിലെ പത്തരയോടെ തുടങ്ങിയ വാദം ഉച്ചക്ക് പന്ത്രണ്ടരയ്ക്കാണ് തീര്‍ന്നത്. കേസ് പിന്നീട് ഉച്ചക്ക് രണ്ടിന് വിധി പറയാനായി മാറ്റിവെയ്ക്കുകയായിരുന്നു.
ഹൈക്കോടതി, വിധിപറയുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ കക്ഷിയായ രമേശ് ചന്ദ്ര ത്രിപാഠിയാണ് ഹര്‍ജി നല്‍കിയിരുന്നത്. നേരത്തെ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച ഹര്‍ജി ജഡ്ജിമാര്‍ക്ക് അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മൂന്നംഗ ബഞ്ചിന് വിട്ടത്.
തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച വിധി പ്രഖ്യാപിക്കാനായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൊ ബെഞ്ചിന്റെ തീരുമാനം. എന്നാല്‍ ഇതു വ്യാഴാഴ്ച സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications