വിമാനത്താവള ടെര്‍മിനല്‍ ഉത്ഘാടനമില്ലാതെ തുറക്കും?

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉത്ഘാടനം ഇല്ലാതെ തന്നെ പ്രവര്‍ത്തിച്ച് തുടങ്ങിയേയ്ക്കും. ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായിട്ട് മാസങ്ങളായി. ആര് ഉത്ഘാടനം ചെയ്യണം എന്ന തര്‍ക്കം കാരണം ഇത് ഇനിയും പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങിയിട്ടില്ല.

വിദേശ ഇന്ത്യാക്കാരുടെ ക്ഷേമത്തിനുള്ള വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി വയലാര്‍ രവിയെക്കൊണ്ട് ഉത്ഘാടനം ചെയ്യിയ്ക്കാനായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇതില്‍ കേരള സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയ്ക്ക് താഴെയുള്ള ആരും ഈ ടെര്‍മിനല്‍ ഉത്ഘാടനം ചെയ്യണ്ടെന്നായിരുന്നു കേരള സര്‍ക്കാര്‍ എടുത്ത നിലപാട്. ഇത് വയലാര്‍ രവിയെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നെന്നാണ് കണക്കാക്കുന്നത്.

289 കോടി രൂപ ചെലവിട്ട് എയര്‍പോര്‍ട്ട് അഥോറിട്ടി ഓഫ് ഇന്ത്യയാണ് ഈ ടെര്‍മിനല്‍ പണിതത്. യാത്രക്കാരില്‍ നിന്ന് 755 രൂപ യൂസേഴ്സ് ഫീസ് പിരിയ്ക്കാന്‍ തീരുനമായിട്ടുണ്ട്. അടുത്ത പത്ത് വര്‍ഷത്തേയ്ക്കായിരിയ്ക്കും യൂസേഴ്സ് ഫീസ് പിരിവ്.

ഒരു വര്‍ഷം 24 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിയ്ക്കുന്നത്. ഇതില്‍ 75 ശതമാനവും അന്താരാഷ്ട്ര യാത്രക്കാരാണ്. പ്രതിവര്‍ഷം 130 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് പുതിയ ടെര്‍മിനല്‍ രൂപീകരിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+