രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സംഭവാനയുമായി ഷിയസംഘടന
ലഖ്‌നൊ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് 15 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തുകൊണ്ട് ഒരു ഷിയ മുസ്ലീം സംഘടന രംഗത്തെത്തി.
ഷിയ ഹുസൈനി ടെഗേഴ്‌സ് എന്ന സംഘടനയാണ് മതസൗഹാര്‍ദ്ദപരവും പ്രശംസനീയവുമായ നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്.
അലഹാബാദ് ഹൈക്കോടതി വിധിയോടെ അയോധ്യ കേസ് എന്നന്നേക്കുമായി അവസാനിക്കണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് സംഘടനാ തലവന്‍ ഷാമില്‍ ഷംസി പറഞ്ഞു.
അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കരുത് എന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിനോടും ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനോടും ആവശ്യപ്പെടുമെന്നും ഷംസി വ്യക്തമാക്കി.
അയോധ്യ വിധിയില്‍ രാജ്യത്തെ മുസ്ലീങ്ങള്‍ അസംതൃപ്തരാണെന്ന ഡല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാം മൗലാന അഹമ്മദ് ബുഖാരിയുടെയും സമാജ്‌വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവിന്റെയും പ്രസ്താവന ദു:ഖകരമാണ.
ഹിന്ദുക്കളുടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലീങ്ങളും മുസ്ലീങ്ങളുടെ പള്ളി നിര്‍മ്മിക്കാന്‍ ഹിന്ദുക്കളും പരസ്പരം സഹായിക്കുന്നതിലൂടെ ലോകത്തിനു മുന്നില്‍ മതസൌഹാര്‍ദ്ദത്തിന്റെ മാതൃക കാണിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്- അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ വൈസ് പ്രസിഡന്റായ ഷംസി പ്രശസ്ത ഷിയ പുരോഹിതനും പണ്ഡിതനുമായ മൗലാന കല്‍ബെ സാദിഖിന്റെ അടുത്ത ബന്ധുവാണ്.












Click it and Unblock the Notifications