വിപണി ചാഞ്ഞും ചരിഞ്ഞും താഴോട്ട്
മുംബൈ: ഓഹരി വിപണി ഒക്ടോബര്‍ എട്ട് വെള്ളിയാഴ്ച താഴോട്ടായിരുന്നു. വ്യാഴാഴ്ചയുടെ തുടര്‍ച്ച. പക്ഷേ വ്യാഴാഴ്ചയുടെ അത്രയും ശക്തമായിരുന്നില്ല താഴോട്ടുള്ള പോക്ക്.
സെന്‍സെക്സ് 20,250.26 (-65.06)
നിഫ്ടി 6103.45 (-16.85)
രാവിലെ ചെറിയ കയറ്റത്തോടെയായിരുന്നു വിപണി തുറന്നത്. വൈകീട്ട് അവസാന മണിയ്ക്കൂറിലായിരുന്നു ഇറക്കം ശക്തമായത്. പോയന്റുകളുടെ എണ്ണത്തിലായിരുന്നില്ല ശക്തി. പക്ഷേ വിപണി താഴോട്ട് എന്നതിനായിരുന്നു ശക്തി. രാവിലെ മുതല്‍ കയറിയും ഇറങ്ങിയും നിന്ന് വിപണി വൈകീട്ട് കയറാതെ നിന്നു. റിയാല്‍റ്റി, ഐടി എന്നീ മേഘലകളിലെ ഓഹരികള്‍ അല്പം മെച്ചം കാണിച്ചു. പക്ഷേ നിഫ്ടിയുടെ പ്രധാന നിലയായ് 6100 ന് താഴെ വരെ വന്നിട്ട് തിരിച്ച് കഷ്ടിച്ച് അതിന് മുകളിലെത്തി അവസാനിച്ചത് അത്ര ശുഭോദര്‍ക്കമായി കണക്കാക്കപ്പെടുന്നില്ല.
പ്രധാനപ്പെട്ട എല്ലാ സെക്ടറുകളുടെ ഇന്‍ഡക്സുകളും താഴോട്ടായിരുന്നു. വ്യാഴാഴ്ച കണ്ട ലാഭം എടുക്കല്‍ വെള്ളിയാഴ്ചയും തുടരുകയായിരുന്നു. ആഴ്ചയുടെ അവസാനം എന്നതും ഇതിന് കാരണമായി. നിഫ്ടി ഒരു സമയം 6200 ലെത്തിയെങ്കിലും പിടിച്ച് നില്‍ക്കാനായില്ല. ഇന്ത്യന്‍ ഫണ്ടുകള്‍ 16,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.
ലോക വിപണികളുടെ പോക്കിന്റെ അടിസ്ഥാനത്തിലായിരിയ്ക്കും ഇന്ത്യന്‍ ഓഹരി വിപണി അടുത്ത ദിവസങ്ങളില്‍ പ്രതികരിയ്ക്കുക.












Click it and Unblock the Notifications