Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂട്ടാന്‍ ലോട്ടറി കേരളം വില്‍ക്കാമെന്ന് ഐസക്

Thomas Isaac
തിരുവനന്തപുരം: ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പ് കേരളം ഏറ്റെടുക്കാമെന്ന് ഭൂട്ടാന്‍ സര്‍ക്കാറിനോട് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞതായി ഭൂട്ടാന്‍ പത്രമായ ബിസിനസ് ഭൂട്ടാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിനസ് ഭൂട്ടാന്റെ ന്യൂസ് എഡിറ്റര്‍ ടെന്‍സിങ് ലംസാങിന് ഫോണില്‍ നല്‍കിയ ഇന്റര്‍വ്യൂവിലാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്.

ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനെ ഒഴിവാക്കിയാല്‍ ലോട്ടറി നടത്തിപ്പ് കേരളം ഏറ്റെടുക്കാമെന്നാണ് ധനമന്ത്രിയുടെ നിര്‍ദ്ദേശം.

മാര്‍ട്ടിന്‍ നല്‍കുന്നതിനേക്കാള്‍ ഏറ്റവും കുറഞ്ഞത് 25 ശതമാനമെങ്കിലും ഭൂട്ടാന്‍ സര്‍ക്കാരിന് കേരളം അധികം നല്‍കാം. കൂടാതെ ലാഭം പങ്കിടുന്നതിന് ഭൂട്ടാനും കേരളവുമായി ഒരു കരാറും വേണം. ഇടനിലക്കാരൊന്നും പാടില്ല. ഭൂട്ടാന്‍ സര്‍ക്കാരിന് സമ്മതമാണെങ്കില്‍ ഇക്കാര്യം താന്‍ മന്ത്രിസഭയുടെ പരിഗണനയില്‍ കൊണ്ടുവരാമെന്ന് ഐസക് വാഗ്ദാനം ചെയ്തതായും ശനിയാഴ്ചത്തെ പത്രം റിപ്പോര്‍ട്ട് ചെയ്തു.

14000 കോടി രൂപയുടെ ഭൂട്ടാന്‍ സിക്കിം ലോട്ടറികളാണ് കേരളത്തില്‍ പ്രതിവര്‍ഷം വിറ്റഴിയുന്നത്. ഇതില്‍ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ ഇടനിലക്കാര്‍ ഭൂട്ടാന്‍ സര്‍ക്കാരിന് കമ്മിഷനായി നല്‍കുന്നതെന്നും മന്ത്രി അഭിമുഖത്തില്‍ പറയുന്നു.

ഓഗസ്റ്റ് 25ന് ഭൂട്ടാന്‍ പത്രത്തിനു ടെലിഫോണ്‍ വഴി നല്‍കിയ അഭിമുഖത്തിലാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ലോട്ടറി വിവാദത്തില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം വന്ന സാഹചര്യത്തില്‍ 'ബിസിനസ് ഭൂട്ടാന്‍' ഇക്കാര്യം വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവരുകയായിരുന്നു.

ലോട്ടറി അധാര്‍മികമാണെന്നും ഘട്ടംഘട്ടമായി ലോട്ടറി കച്ചവടം ഭൂട്ടാന്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും ഭൂട്ടാന്‍ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ലോട്ടറിക്കേസില്‍ ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടി വാദിക്കാന്‍ അഭിഷേക് സിങ്‌വിയെയോ മറ്റ് അഭിഭാഷകരെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഭൂട്ടാന്‍ അധികൃതര്‍ ആവര്‍ത്തിച്ചു. ഭൂട്ടാനിലെ ലോട്ടറി ഡയറക്ടര്‍ യേഷേ ലെന്ദുപും ധനകാര്യസെക്രട്ടറി ലാംദോര്‍ജിയുമാണ് ബിസിനസ് ഭൂട്ടാനോട് ഇക്കാര്യം വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+