Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡങ്കി: ചികിത്സ ലഭിക്കാതെ മലയാളി നഴ്‌സ് മരിച്ചു

ദില്ലി: മലയാളിയായ നഴ്‌സ് ദില്ലിയില്‍ ഡങ്കിപ്പനിബാധിച്ച് മരിച്ചു. വിശ്രമമില്ലാത്ത ജോലിയും തക്കസമയത്ത ചികിത്സ ലഭിക്കാതിരുന്നതും മൂലമാണ് കാഞ്ഞിരപ്പള്ളി സ്വദേശിനി ടിന്റുമോള്‍ ജോസഫ്(22) മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ശനിയാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. മൃതദേഹം ഞായറാഴ്ച ഉച്ചയോടെ നെടുമ്പാശേരിയിലെത്തിക്കും.

ടിന്റുമോള്‍ക്കു പനി തുടങ്ങിയപ്പോള്‍ തന്നെ ശരിയായ രോഗനിര്‍ണയം നടത്തി വേണ്ട ചികിത്സ കൊടുത്തിരുന്നെങ്കില്‍ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ദില്ലി പ്രീത് വിഹാറിലെ മെട്രോ ആശുപത്രിയില്‍ 2009 നവംബര്‍ നാലു മുതല്‍ ജോലി ചെയ്തു വരുകയായിരുന്നു ടിന്റു. പനി കൂടിയതിനെത്തുടര്‍ന്നു തീര്‍ത്തും അവശനിലയിലായ ശേഷമാണ് ഓഗസ്റ്റ് 30ന് ടിന്റുമോളെ ഇതേയാശുപത്രിയിലെ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

26-ാം തീയതി രാവിലെ മുതല്‍ ടിന്റുമോള്‍ക്കു പനിയായിരുന്നുവെന്നും ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നുവെന്നും സഹപ്രവര്‍ത്തകരായി നഴ്‌സുമാര്‍ പറഞ്ഞു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ അന്നു മുതല്‍ തന്നെ കുറവായിരുന്നുവത്രേ.

ഡോക്ടര്‍ അഡ്മിറ്റു ചെയ്യാന്‍ നിര്‍ദേശിച്ചില്ലെങ്കിലും 26ന് രാത്രി കൂട്ടുകാരികള്‍ നിര്‍ബന്ധിച്ച് അവശയായിരുന്ന ടിന്റുമോളെ ആശുപത്രിയില്‍ കിടത്തി ഗ്ലൂക്കോസും മറ്റും നല്കി. പിറ്റേന്നു പനി കുറഞ്ഞതിനെ തുടര്‍ന്നു ഹോസ്റ്റലിലേക്ക് മടങ്ങി.

പിന്നീട് തീര്‍ത്തും അവശനിലയിലായ ശേഷം 30ന് ആശുപത്രിയില്‍ കൊണ്ടുവന്ന ടിന്റുമോളെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്ഥിതി മെച്ചപ്പെടുന്നില്ലെന്നു ബോധ്യമായപ്പോഴാണ് പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.

ഡെങ്കിപ്പനി ഗുരുതരമായി തലച്ചോറില്‍ രക്തസ്രാവമുണ്ടായതാണ് ജീവന്‍ അപകടത്തിലാക്കിയതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഞരമ്പുകള്‍ പൊട്ടി തലച്ചോറില്‍ രക്തം തളം കെട്ടിയതിനാല്‍ ടിന്റുമോളെ രക്ഷപ്പെടുത്താന്‍ പ്രയാസമാണെന്നു ഡോക്ടര്‍മാര്‍ ബന്ധുക്കളോടു പറഞ്ഞിരുന്നു.

ജോലി ചെയ്യുന്ന ആശുപത്രിയായിട്ടും ടിന്റുമോളുടെ ചികിത്സയ്ക്കു വേണ്ട മരുന്നു പോലും സൗജന്യമായി നല്കിയില്ല. 60,000ലേറെ രൂപയുടെ മരുന്നുകള്‍ മാത്രം പുറത്തുനിന്നു വാങ്ങിക്കൊടുത്തുവെന്നു ബന്ധുക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+