ഐടി സിറ്റിയില്‍ കഴുതപ്പാലിന് ആവശ്യക്കാരേറെ

കുട്ടികളുടെ മിക്ക രോഗങ്ങളും മാറാന്‍ കഴുതപ്പാല്‍ ഉത്തമമെന്ന വിശ്വാസമാണ് പാലിന് ആവശ്യക്കാര്‍ ഏറാന്‍ കാരണം. ഇതില്‍ അമ്മിഞ്ഞപ്പാലിനെക്കാള്‍ പ്രോട്ടീന്‍ കൂടുതലാണെന്ന് ചില ഡോക്ടര്‍മാര്‍ സമ്മതിക്കുന്നു.
നഗരത്തില്‍ ഇപ്പോഴും ചില കുടുംബങ്ങള്‍ കഴുതപ്പാല്‍ വില്‍പന നടത്തുന്നുണ്ട്. ഇവരില്‍ നിന്നാണ് ഡീലര്‍മാര്‍ പാല്‍ വാങ്ങുന്നത്. മഡിവാള, യഹലങ്ക, ശേഷാദ്രിപുരം, ശ്രീരാംപുര, രാജാജിനഗര്‍ എന്നിവിടങ്ങളിലാണ് പാലിന് ഡിമാന്റെന്നും കഴുതപ്പാല്‍ വില്‍പനക്കാരനായ പി പുട്ടുരാജു പറയുന്നു. ഇയാള്‍ക്ക് സ്വന്തമായി ഇരുപതോളം കഴുതകളുണ്ട്.
പാലിന് ആവശ്യക്കാരേറെയുണ്ടെങ്കിലും ഡോക്ടര്‍മാരില്‍ ഒരുവിഭാഗത്തിന് ഇപ്പോഴും കഴുതപ്പാലില്‍ വേണ്ടത്ര വിശ്വാസമില്ല. ഇതിന്റെ ഔഷധഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അവര്‍ പറയുന്നു.












Click it and Unblock the Notifications