കയറാതെ, ഇറങ്ങാതെ ഓഹരി വിപണി
മുംബൈ: കാര്യമായ ചലനമില്ലാതെയാണ് നവംബര്‍ രണ്ട് ചൊവ്വാഴ്ച ഓഹരി വിപണി അവസാനിച്ചത്. രാവിലെ മുതല്‍ വളരെ ചെറിയ കയറ്റങ്ങളും ഇറക്കങ്ങളുമായി തുടരുകയായിരുന്നു വിപണി.
റിസര്‍വ് ബാങ്ക് റിപോ നിരക്ക്കള്‍ കുറച്ചത് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വന്‍ അടി ആയി. അത് റിയല്‍ എസ്റ്റേറ്റ് കമ്പനി ഓഹരികളുടെ വിലയില്‍ പ്രതിഫലിയ്ക്കുകയും ചെയ്തു.
സെന്‍സെക്സ് 20,345.69 (-9.94)
നിഫ്ടി 6,119.00 (ശ+1.45)
ഡിഎല്‍എഫ്, യുണിടെക്, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ഓഹരികളാണ് മൂന്ന് ശതമാനത്തോളം താഴോട്ട് പോയത്.
പണപ്പെരുപ്പ നിരക്ക് നിയന്ത്രിയ്ക്കാനായാണ് റിപ്പോ നിരക്കുകളില്‍ (ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പാ നിരക്ക്) മാറ്റം വരുത്തിയത്. 25 ബേസിസ് പോയന്റാണ് (.25 ശതമതാനം) റിപ്പോ നിരക്ക് കൂട്ടിയത്.
ചൊവ്വാഴ്ച ഇത് വിപണിയെ ദോഷകരമായി ബാധിച്ചെങ്കിലും വരും ദിവസങ്ങളില്‍ ഇത് കാര്യമായ പ്രതികരണം വിപണിയില്‍ ഉണ്ടാക്കില്ല എന്നാണ് കരുതുന്നത്. വിപണി കയറുന്നത് വിദേശ ഫണ്ടുകള്‍ ഇന്ത്യയിലേയ്ക്ക് വരുന്നത് കാരണമാണ്. അതി ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് വരും ദിവസങ്ങളിലും വിപണി മുകളിലോട്ടായിരിയ്ക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications