ലോട്ടറി ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ല
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരള പേപ്പര്‍ ലോട്ടറി നിയമഭേദഗതി ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
ധാര്‍മികതയും പൊതുതാല്‍പര്യവും മുന്‍നിര്‍ത്തി കേരളം ലോട്ടറി വിമുക്ത മേഖലയാക്കുന്നതല്ലേ നല്ലതെന്നു കോടതി വാദത്തിനിടെ ചോദിച്ചു. എന്നാല്‍, നിയമപരമായും അല്ലാതെയും ലോട്ടറി നടത്തുന്നത് ഒരുപോലെ കാണരുതെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്ന മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ വ്യാഴാഴ്ച അടിയന്തിരമായി വാദം കേള്‍ക്കണമെന്ന മേഘയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസില്‍ ഈ മാസം 12ന് വീണ്ടും വാദം കേള്‍ക്കും. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് 12ലേക്ക് മാറ്റിയത്.
2004 മുതല്‍ അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്തു നടത്തുന്ന നിയമലംഘനം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടും കേന്ദ്രം നടപടി സ്വീകരിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും ക്ഷേമം മുന്‍നിര്‍ത്തിയാണു ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ. നിതീഷ് ഗുപ്ത ബോധിപ്പിച്ചു.
കേന്ദ്ര നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാവില്ലെന്നാണു മേഘയുടെ വാദം.


Click it and Unblock the Notifications