കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനക്കുറിച്ച് കൃത്യ മറുപടി നല്‍കാതെ ഒബൊമ

Google Oneindia Malayalam News

Barak Obama
മുംബൈ: പാകിസ്ഥാനെക്കുറിച്ചുകുള്ള ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നല്‍കി മുംബൈ സെന്റ് സേവിയേഴ്സ് കോളജ് വിദ്യാര്‍ത്ഥികളെ തൃപ്തിപ്പെടുത്താന്‍ ഒബാമയ്ക്ക് ആയില്ല. പകരം പതിവ് ഒഴുക്കന്‍ മറുപടി നല്‍കി തടി തപ്പി. മാത്രമല്ല പാകിസ്ഥാനുമായി കശ്മീരിനെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന ധ്വനിപ്പിയ്ക്കുകയും ചെയ്തു.

പാകിസ്ഥാന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് പറയാന്‍ യുഎസ് എന്തിന് മടിയ്ക്കുന്നു എന്നായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യം. താന്‍ ഈ ചോദ്യം പ്രതീക്ഷിയ്ക്കുകായിരുന്നെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഒബാമയുടെ മറുപടി. പാകിസ്ഥാന്‍ യു എസിന് മാത്രമല്ല മറിച്ച് എല്ലാ ലോക രാഷ്ട്രങ്ങള്‍ക്കും പ്രാധാന്യമുള്ള രാജ്യമാണ്. പാകിസ്ഥാന്റെ രൂപീകരണം തന്നെ വന്‍ ദുരന്തത്തിലൂടെയും അക്രമത്തിലൂടെയുമായിരുന്നു. പാകിസ്ഥാന്റെ വിജയത്തിനും സ്ഥിരതയ്ക്കും ഏറ്റവും സഹായകമാകാവുന്നത് ഇന്ത്യയ്ക്കാണ്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച തുടങ്ങേണ്ട സമയമായി കശ്മീരിനെ ധ്വനിപ്പിച്ചുകൊണ്ടായിരുന്നു ഒബാമയുടെ ഈ മറുപടി.

ഏഷ്യന്‍ രാജ്യങ്ങള്‍ വലിയ വിപണിയെന്ന് ഒബാമ. ഈ വിപണികളില്‍ മികച്ച യു എസ് ഉല്പന്നം എത്തിയ്ക്കും. ഇത് യു എസിനും ഇന്ത്യയ്ക്കും ഗുണകരമായിരിയ്ക്കും. 1960, 70കളില്‍ യു എസ് വളരെ തുറന്ന സാമ്പത്തിക മേഘലയായിരുന്നു. സൗഹൃദ രാജ്യങ്ങളുടെ സാമ്പത്തിക മേഘല തുറന്നതല്ലായിരുന്നെങ്കില്‍ പോലും യു എസിന്റെ നിലപാട് മാറിയില്ല.

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നിക്ഷേപം നടത്തുന്നതിനെ ഒബാമ പ്രകീര്‍ത്തിച്ചു. പാകിസ്ഥാനും ഇതില്‍ പങ്ക് ചേരണം. ഇത് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ല. സുസ്ഥിരമായ അഫ്ഗാനിസ്ഥാന്‍ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുബൈയിലെ ടൗണ്‍ ഹാളില്‍ വച്ചായിരുന്നു വിദ്യാര്‍ത്ഥികളുമായി ഒബാമ സംവദിച്ചത്. ഇത് തുറന്ന മൈതാനത്ത് വച്ചായിരുന്നു. മുംബൈയിലെ ചൂടില്‍ ഒബാമയും മിഷേല്‍ ഒബാമയും യു എസ് അംബാസ‍ഡറും ചുട്ടു പൊള്ളുന്നുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X