വയനാട്ടിലെ അരിയ്ക്ക് ഭൗമസൂചിക ലഭിച്ചു
തൃശൂര്‍: കേരളത്തിലെ മൂന്ന് കാര്‍ഷീക ഉല്പന്നങ്ങള്ക്ക് ഭൗമ സൂചിക ലഭിച്ചു. വയനാട്ടിലെ ജീരകശാല അരി, ഗന്ധകശാല അരി, മധ്യ തിരുവിതാംകൂറിലെ ശര്‍ക്കര എന്നിവയ്ക്കാണ് ഭൗമസൂചികകള് ലഭിച്ചത്. കേരള കാര്‍ഷീക സര്‍വകലാശാല മുന്‍കൈ എടുത്താണ് ഇത് നേടിയത്.
ഒരു പ്രത്യേക പ്രദേശത്ത് ഉല്പാദിപ്പിയ്ക്കുകയോ ഉണ്ടാക്കുകയോ ചെയ്യുന്ന വസ്തുക്കള്‍ക്കാണ് ഇത്തരത്തില്‍ ഭൗമ സൂചിക നല്‍കുന്നത്. ഇത്തരം ഉല്പന്നങ്ങളുടെ മികവ് ഈ പ്രദേശത്ത് ഉല്പാദിപ്പിയ്ക്കുമ്പോള് മാത്രമായിരിയ്ക്കും എന്നതാണ് ഭൗമ സൂചിക കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഭൗമ സൂചിക ഉല്പന്നങ്ങളുടെ വ്യാപകമായ ഉല്പാദനം നിയന്ത്രിയ്ക്കും. ഇതിന് നിയമപരമായ സാധുത നല്‍കുകയും ചെയ്യും.
മറ്റുള്ളവര്‍ ഇതേ പേരില്‍ ഉല്പന്നങ്ങള് ഉണ്ടാക്കി വിപണനം നടത്തുന്നത് തടയലാണ് ഇത് ചെയ്യുന്നതിന്റെ ഉദ്ദേശം.
വയനാട്ടിലെ ഏകദേശം 400 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് ജീരകശാല, ഗന്ധകശാല എന്നീ നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്നത്. വയനാട്ടില്‍ മാത്രമേ ഇവ കൃഷി ചെയ്യുന്നുള്ളു. പ്രത്യേക ഗന്ധവും രുചിയും ഉള്ള അരിയാണ് ഈ നെല്ലിനത്തില്‍ നിന്ന് കിട്ടുന്നത്. വയനാട്ടിലെ ചെട്ടി, കുറുമ, കുറിച്യ വിഭാഗത്തിലെ ആളുകളാണ് ഈ നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്നത്. വിപണിയില്‍ ഈ അരിയ്ക്ക് 50-60 രൂപയാണ് കിട്ടുക. കേരള കാര്‍ഷീക സര്‍വകലാശാലയും വയനാട് ജില്ലാ നെല്ലുല്പാദക കര്‍ഷക സമിതിയും സംയുക്തമായാണ് ഭൗമ സൂചികയ്ക്കായി അപേക്ഷ നല്‍കിയത്.
മധ്യ തിരുവിതാംങ്കൂറിലെ 200 ഹെക്ടര്‍ സ്ഥലത്ത് വിളഞ്ഞ് കിട്ടുന്ന കരിമ്പ് ഉപയോഗിച്ചാണ് മധ്യ തിരുവിതാങ്കൂര്‍ ശര്‍ക്കര ഉണ്ടാക്കുന്നത്.
നേരത്തെ കാര്‍ഷീക സര്‍വകലാശാല പൊക്കാളി അരി, വാഴക്കുളം കൈതചക്ക എന്നിവയ്ക്ക് ഭൗമസൂചിക നേടിയിരുന്നു. പത്ത് വര്‍ഷത്തേയ്ക്കാണ് ഭൗമസൂചിക അനുവദിയ്ക്കുന്നത്.
ജീരകശാല അരിയ്ക്കൊപ്പെ കര്‍ണാടകത്തിലെ ഉഡുപ്പിക്കടുത്ത ശങ്കരപുര ഗ്രാമത്തില്‍ കൃഷി ചെയ്യുന്ന മുല്ലപ്പൂവിനും ഭൗമസൂചിക അനുവദിച്ചു കിട്ടിയിട്ടുണ്ട്.
ഒരു ഉത്പന്നത്തിനുമേല്‍ ഒരു പ്രാദേശിക സമൂഹത്തിനായി നല്കുന്ന പേറ്റന്റായിത്തന്നെ ഇതിനെ കരുതാം. ആറന്മുള കണ്ണാടി, നീലഗിരി തേയില എന്നിവയ്ക്കും ഭൗമസൂചിക എന്ന ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (ജി.ഐ.) ലഭിച്ചിരുന്നു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications