കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: ലാവലിന്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അശോക് കുമാറിനെ സ്ഥലംമാറ്റി.

ചെന്നൈ സ്‌പെഷല്‍ ക്രൈം സെല്ലില്‍ നിന്ന് സ്‌പെഷല്‍ യൂണിറ്റിലേയ്ക്കാണ് അശോകിനെ മാറ്റിയത്. ഇതോടെ ലാവലിന്‍ അന്വേഷണത്തില്‍ നിന്ന് അദ്ദേഹത്തിന് മാറേണ്ടിവരുമെന്ന സ്ഥിതിയായി.

ഇപ്പോള്‍ അശോക് ജയ്പൂരില്‍ മറ്റൊരു അഴിമതിക്കേസിന്റെ അന്വേഷണത്തിലാണ്. സ്വാഭാവിക സ്ഥലംമാറ്റം മാത്രമാണ് അശോകിന്റേതെന്നാണ് സിബിഐ ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്.

ലാവലിന്‍ കേസ് ബുധനാഴ്ച വീണ്ടും കോടതിയിലെത്താനിരിക്കേയാണ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം.

കഴിഞ്ഞ മൂന്നു വര്‍ഷമായി ലാവലിന്‍ കേസ് അന്വേഷിച്ചുവന്ന അശോക് കുമാര്‍, കേസില്‍ പല നിര്‍ണ്ണായക കണ്ടെത്തലുകളും നടത്തിയിരുന്നു. മുന്‍ വൈദ്യുതമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്ഥലം മാറ്റം.

English summary
Central Bureau of Investigation (CBI) DYSP Ashok Kumar, who is investigating the SNC Lavalin case has been transferred. He is transferred from Chennai special crime cell to special unit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X