കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേലിനെ സ്പര്‍ശിക്കണമെന്ന് കരുതിയതല്ല: മന്ത്രി

  • By Lakshmi
Google Oneindia Malayalam News

Michelle
ജക്കാര്‍ത്ത: അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും ഇന്ത്യയില്‍ നിന്നും നേരേ പോയത് ഇന്തോനേഷ്യയിലേയ്ക്കാണ്. ഇവരുടെ ഇവിടുത്തെ ഔദ്യോഗിക പരിപാടികളും പുരോഗമിക്കുകയാണ്.

ഇതിനിടെ ഒബാമയുടെ പത്‌നിയെ സ്പര്‍ശിക്കേണ്ടിവന്നതില്‍ അസ്വസ്ഥത പ്രകടിപ്പച്ച് ഇന്തോനേഷ്യയിലെ വാര്‍ത്താവിനിമയ മന്ത്രി രംഗത്തെത്തി. മിഷേല്‍ ഇസ്ലാം മതമര്യാദകള്‍ പാലിക്കാതെ ഹസ്തദാനം ചെയ്യാന്‍ തന്നെ നിര്‍ബ്ബന്ധിതനാക്കിയതാണ് മന്ത്രി ടിഫാടുള്‍ സെബിറിങിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇദ്ദേഹമൊരു യാഥാസ്ഥിതിക മുസ്ലീമാണ്. മതശാസനങ്ങളെല്ലാം ചിട്ടയായി പാലിക്കുന്ന ഒരാള്‍. അങ്ങനെയൊരാള്‍ക്കെങ്ങനെ അന്യസ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ കഴിയും?

ഒബാമയെയും മിഷേലിനെയും സ്വീകരിക്കുന്ന അവസരത്തില്‍ അവര്‍ക്ക് ഹസ്തദാനം നല്‍കരുതെന്ന് ടിഫാടുള്‍ തീരുമാനിച്ചിരുന്നതാണത്രേ. എന്നാല്‍ എന്തുചെയ്യാം മിഷേല്‍ കൈ നീട്ടിയേടത്തുതന്നെ വച്ചുകൊണ്ടിരുന്നു ഒടുക്കം ടിഫാടുളിന് കൈകൊടുക്കാതെ വയ്യെന്നായി.

അതിഥിയല്ലേ മിഷേല്‍ എങ്ങനനെ പറയും ഹസ്തദാനം നല്‍കാന്‍ പറ്റില്ലെന്ന്. ഇത് ചില്ലറയൊന്നുമല്ല ടിഫാടുളിനെ സംഘര്‍ഷഭരിതനാക്കിയത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററില്‍ വരെ പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

താന്‍ മിഷേലിനെ സ്പര്‍ശിക്കരുതെന്ന് കരുതിയതാണെന്നും എന്നാല്‍ അതിനവര്‍ സമ്മതിച്ചില്ലെന്നുമാണ് മന്ത്രി ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.

ടിഫാടുള്‍ പറയുന്നതിനങ്ങനെയൊക്കെയാണെങ്കിലും യുട്യൂബില്‍ കാണുന്ന വീഡിയോയില്‍ കാര്യങ്ങള്‍ തലതിരിച്ചാണ്. വളരെ സന്തോഷവാനായിട്ടാണ് ഒബാമയെയും പത്‌നിയെയും സ്വീകരിക്കാന്‍ ടിഫോടുള്‍ നില്‍ക്കുന്നത്. മാത്രമല്ല മിഷേല്‍ കൈനീട്ടുമ്പോള്‍ തന്റെ രണ്ടുകൈകളും നീട്ടിയാണ് ഇദ്ദേഹം ഹസ്തദാനം നല്‍കുന്നതും.

English summary
Fresh off the successful India Visit, Michelle Obama landed in a handshake row as a conservative Indonesian minister charged the US First lady of forcing him to shake hands with her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X