കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലികോം: മാരനും കനിമൊഴിയ്ക്കും സാധ്യത

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: ടു ജി സപെക്ട്രം അഴിമതി ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച എ രാജയുടെ പിന്‍ഗാമിയായി ഡി എം കെയുടെ രാജ്യസഭാംഗവും തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളുമായ കനിമൊഴിയോ ടെക്‌റ്റൈല്‍ മന്ത്രി ദയാനിധി മാരനോ എത്തിയേക്കുമെന്ന് സൂചന.

രാജയുടെ പിന്‍ഗാമിയെ തീരുമാനിക്കുന്നതുവരെ പ്രധാനമന്ത്രി തന്നെ ടെലികോം വകുപ്പ് കൈകാര്യം ചെയ്യുക.

ടെലികോം പോലെ സുപ്രധാനമായ ഒരു വകുപ്പ് ആദ്യമായി രാജ്യസഭയിലെത്തിയ കനിമൊഴിയ്ക്ക് നല്‍കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്താല്‍ ആദ്യ യു പി എ സര്‍ക്കാരില്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്ത മാരന് നറുക്ക് വീഴുമെന്നാണ് കരുതുന്നത്.

2004 മുതല്‍ 2007 വരെ ടെലികോം മന്ത്രിയായിരുന്ന മാരന് കരുണാനിധി കുടുംബത്തിലെ വഴക്കിനെ തുടര്‍ന്നാണ് സ്ഥാനമൊഴിയേണ്ടി വന്നത്. മാരന്‍ കൈകാര്യം ചെയ്യുന്ന ടെക്‌സ്റ്റൈല്‍ വകുപ്പ് ടി ആര്‍ ബാലുവിന് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം മുതിര്‍ന്ന നേതാവ് ടി കെ എസ് ഇളങ്കോവനെയും ഡി എം കെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.

English summary
Speculation was rife on Sunday that either party MP and Karunanidhi"s daughter Kanimozhi or Textiles Minister Dayanidhi Maran could replace former Telecom Minister A Raja.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X