വിഴിഞ്ഞം: 2500 കോടി സമാഹരിക്കും

സ്മാര്‍ട്ട്‌സിറ്റി സംബന്ധിച്ച അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഭൂമിയുടെ വില്‍പ്പനാവകാശം സംബന്ധിച്ച ടീകോം കരാറിലില്ലാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ട് അനിശ്ചിതമായി പദ്ധതി നീട്ടുക്കൊണ്ടുപോകുകയാണ്. പാശ്ചാത്യ രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം ഇവരെയും ബാധിച്ചുവെന്ന ആശങ്ക മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
സ്മാര്‍ട് സിറ്റിക്ക് സമീപമുള്ള ഇന്‍ഫോ പാര്‍ക്ക് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഏറ്റെടുത്തു. ഇപ്പോള്‍ ഒരു ലക്ഷത്തി പതിനായിരം പേര്‍ക്കാണ് തൊഴില്‍ നല്‍കിയിരിക്കുന്നത്. 90,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയില്‍ ഒരു കല്ലുപോലും കൂടുതല്‍ ഇടാന്‍ ടീകോമിന് കഴിഞ്ഞില്ലെന്നും വി.എസ് പറഞ്ഞു.
ഇടതുമുന്നണിക്ക് രാഷ്ട്രീയ തീരുമാനമെടുക്കാന്‍ സ്മാര്‍ട്ട് സിറ്റി വിഷയം വിട്ടുകൊടുത്തിട്ടില്ലെന്നും വി.എസ് പറഞ്ഞു. ദേശീയപാത 45 മീറ്റര്‍ ആക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി കമല്‍നാഥ് വച്ച നിര്‍ദ്ദേശം മന്ത്രി സഭായോഗം പരിശോധിച്ചു. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണമെന്ന സര്‍വ്വകക്ഷിയോഗത്തിന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യമായി ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി കമല്‍നാഥിന് കത്തയയ്ക്കും.
ലോട്ടറി വിഷയത്തില്‍ ഓര്‍ഡിനന്‍സില്‍ താന്‍ നടത്തിയ തിരുത്തല്‍ ലോട്ടറി മാഫിയയെ സഹായിക്കുവാനാണെന്ന് ചില മാധ്യമങ്ങളും രമേശ് ചെന്നിത്തലയും കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ ഒന്നു ചെറുതാക്കാനാണ് ഇവരുടെ ശ്രമം. എന്നാല്‍ ലോട്ടറി ആക്ടറിന് വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും വിഎസ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അറിയിച്ചു.
സ്‌കൈ പാര്‍ക്കിനു വേണ്ടി വാദിച്ച് വ്യവസായ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു എന്ന റിപ്പാര്‍ട്ട് പരിശോധിച്ചു വരികയാണ്. അദ്ദേഹത്തോട് വിശദീകരണം തേടുമെന്നും വിഎസ് അറിയിച്ചു.


Click it and Unblock the Notifications