കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം വിരുദ്ധ പോസ്റ്റ്: ബ്ലോഗറെ മോചിപ്പിച്ചു

  • By Lakshmi
Google Oneindia Malayalam News

കെയ്‌റോ: ഇസ്ലാം വിരുദ്ധമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് തടവിലിട്ടിരുന്ന ബ്ലോഗറെ ഈജിപ്ത് സര്‍ക്കാര്‍ മോചിപ്പിച്ചു.

അബ്ദുല്‍ കരീം നബില്‍ എന്ന ബ്ലോഗറെ മോചിപ്പിച്ചതായി അയാളുടെ സഹോദരനാണ് സ്ഥിരീകരിച്ചത്. നാലുവര്‍ഷമാണ് ഇയാള്‍ ജയിലില്‍ കഴിഞ്ഞത്.

പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെ ഏകാധിപതിയായി വിശേഷിപ്പിച്ചതും മുസ്ലീം മതമൗലിക വാദത്തിനെതിരെ ആഞ്ഞടിക്കുകയുംചെയ്തുവെന്നതാണ് നബിലിനെതിരെയുള്ള ആരോപണങ്ങള്‍.

കരീം അമെര്‍ എന്ന പേരിലായിരുന്നു നബില്‍ പോസ്റ്റുകള്‍ എഴുതിയിരുന്നത്. സുന്നി മുസ്ലീം മത പഠന കേന്ദ്രമായ കെയ്‌റോയിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു നബിലിന്റെ പോസ്റ്റുകളില്‍ ഏറെയും.

സര്‍വകലാശാലക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയതിന് വിദ്യാര്‍ഥിയായിരുന്ന നബിലിനെ അധികൃതര്‍ പുറത്താക്കിയിരുന്നു.

സര്‍വകലാശാലയെ ഭീകരതയുടെ സര്‍വകലാശാല എന്നാണ് നബില്‍ വിശേഷിപ്പിച്ചത്. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര ചിന്താഗതി ഇല്ലാതാക്കുകയാണെന്നും തീവ്ര ചിന്താഗതി വളര്‍ത്തുകയാണെന്നും കുറ്റപ്പെടുത്തിയ നബിലിന്റെ പോസ്റ്റുകള്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ മനുഷ്യ മൃഗങ്ങളാക്കി മാറ്റുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

നബിലിന് കടുത്ത ശിക്ഷ നല്‍കുന്നതിലൂടെ മറ്റുള്ള ബ്ലോഗര്‍മാര്‍ക്കും ഒരു മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഈജിപ്ഷ്യന്‍ സര്‍ക്കാര്‍. എന്നാല്‍, നബിലിനെ അറസ്റ്റ് ചെയ്തതില്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

English summary
An Egyptian blogger has been released after serving four years in prison on charges of insulting Islam and the president Hosni Mubarak. He had written harshly about religious fanaticism and Egypt"s authoritarian government on his blog.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X