കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി: പ്രധാനമന്ത്രി സത്യവാങ്മൂലം സമര്‍പ്പിച്ചു

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. 10 പേജുള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചിട്ടുള്ളത്.

മുന്‍ ടെലികോം മന്ത്രി എ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സുബ്രമണ്യം സ്വാമി പ്രധാനമന്ത്രിയ്ക്ക് നല്‍കിയ കത്ത് നിയമമന്ത്രാലയത്തിനും പേഴ്‌സണല്‍ മന്ത്രാലയത്തിനും കൈമാറിയിരുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനുള്ള മറുപടി 2010 ഫിബ്രവരിയിലാണ് നിയമ മന്ത്രാലയങ്ങളില്‍ നിന്ന് ലഭിച്ചത്.

സ്വാമിയുടെ കത്തിന്‍മേല്‍ ഉചിതമായ തുടര്‍നടപടികള്‍ യഥാസമയം സ്വീകരിച്ചിരുന്നതായും സത്യവാങ്മൂലത്തില്‍ അവകാശപ്പെടുത്തുന്നതായി സൂചനകളുണ്ട്. നടപടി വൈകിയതിന്റെ ഉത്തരവാദിത്വം നിയമമന്ത്രാലയത്തിന്റെ മേല്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാലിത് കോടതി അംഗീകരിയ്ക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

സുബ്രഹ്മണ്യം സ്വാമി നല്കിയ അപേക്ഷയില്‍ പ്രധാനമന്ത്രി എന്തു നടപടിയെടുത്തെന്നു വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സോളിസിറ്റര്‍ ജനറലിനോട് സുപ്രീം കോടതി വ്യാഴാഴ്ച നിര്‍ദേശിച്ചിരുന്നു.
ശനിയാഴ്ചയ്ക്കകം കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിന് സുബ്രഹ്മണ്യം സ്വാമി തിങ്കളാഴ്ച മറുപടി നല്കണം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

2008ലായിരുന്നു സുബ്രമണ്യം സ്വാമി രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് ആദ്യമായി കത്ത് നല്‍കുന്നത്. തുടര്‍ന്ന് അഞ്ച് തവണ ഇതേ ആവശ്യം ഉന്നയിച്ച് സ്വാമി പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു.

English summary
Prime Minister Manmohan Singh filed an affidavit in Supreme Court describing his silence over 2G spectrum scam for 16 months.The 10 page affidavit was filed in Supreme Court on Saturday, Nov 20 through director, Prime Minister Office, (PMO), K Vidyawati on behalf of the Prime Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X