ഗര്‍ഭച്ഛിദ്രം നടത്തണോ?ദന്പതികളുടെ സര്‍വ്വേ
മിനസോട്ട: എന്തിനും ഏതിനും ഓണ്‍ലൈന്‍ സര്‍വ്വേ നടത്തുന്ന കാലമാണിത്. പങ്കാളിയെ തിരഞ്ഞെടുക്കാനും ഉപേക്ഷിച്ചുപോയ ഭാര്യയുടെ വസ്ത്രത്തിന് ഉപയോഗം കണ്ടെത്താനുമെല്ലാം ആളുകള്‍ ഓണ്‍ലൈനായി അഭിപ്രായ സര്‍വ്വേകള്‍ നടത്താറുണ്ട്.
ഇതിനെല്ലാ പിന്നാലെ ഇപ്പോള്‍ വളരെ വിചിത്രമായ ഒരു പ്രശ്‌നത്തില്‍ അഭിപ്രായം തേടി മിന്നസോട്ടയിലെ ദമ്പതികള്‍ ഓണ്‍ലൈന്‍ സര്‍വ്വേ നടത്തുന്നു. ഗര്‍ഭം അലസിപ്പിക്കണോ വേണ്ടയോ എന്നതാണ് വിഷയം. അലിഷ അര്‍നോള്‍ഡ്, പീറ്റ് അര്‍നോള്‍ഡ് ദമ്പതികളാണ് ഇക്കാര്യത്തില്‍ അഭിപ്രായവോട്ടെടുപ്പ് നടത്തുന്നത്.
അലിഷ 16 ആഴ്ച ഗര്‍ഭിണിയാണ്. ബേബി വിഗ്ഗിള്‍സ് എന്ന പേരിട്ടിരിക്കുന്ന ഈ ഭ്രൂണത്തെ നശിപ്പിക്കണോ വേണ്ടയോ എന്ന് ആശയക്കുഴപ്പമുണ്ടായപ്പോഴാണ് ഇരുവരും ഈ പ്രശ്‌നം ഓര്‍ലൈന്‍ സമൂഹത്തിന് വിട്ടത്. ഇഥിനായി ബെര്‍ത്ത് ഓര്‍ നോട്ട് ഡോട്ട് കോം എന്ന പേരില്‍ വെബ്‌സൈറ്റ് തുടങ്ങി. ഇതിലൂടെയാണ് അഭിപ്രായവോട്ടെടുപ്പ് നടത്തുന്നത്.
സെപ്തംബര്‍ 28 ന് ആണ് ദമ്പതിമാര്‍ ആദ്യമായി സൈറ്റില്‍ ബേബി വിഗ്ഗിള്‍സിനെ കുറിച്ചുള്ള ലേഖനമിട്ടത്. അതേ ദിവസമായിരുന്നു അലിഷ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതും. തുടര്‍ന്നിങ്ങോട്ട് ഡയയറിക്കുറിപ്പുകള്‍ പോലെ ഭ്രൂണത്തിന്റെ ചിത്രങ്ങളും വളര്‍ച്ചാ വിവരങ്ങളും മറ്റും ദമ്പതികള്‍ മുടങ്ങാതെ പോസ്റ്റ് ചെയ്യുന്നുണ്ട്.
ഗര്‍ഭഛിദ്രം നടത്തണോ എന്ന ചോദ്യത്തിന് വ്യാഴാഴ്ച വരെ 545 മറുപടികളാണ് ലഭിച്ചത്. വോട്ടിംഗില്‍ പ്രതികരിച്ച 80 ശതമാനവും ഗര്‍ഭച്ഛിദ്രത്തിനെ എതിര്‍ത്തപ്പോള്‍ വെറും 19 ശതമാനം മാത്രമാണ് അനുകൂലിച്ചത്. ഡിസംബര്‍ ഏഴ് വരെ വായനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഐടി തൊഴിലാളികളായ അര്‍നോള്‍ഡ് ദമ്പതികള്‍ പ്രശസ്തിയിലേക്കുള്ള കുറുക്കുവഴി തേടുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇവര്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരാണെന്ന് കുറ്റപ്പെടുത്തുന്നവരുംമുണ്ട് കൂട്ടത്തില്‍.












Click it and Unblock the Notifications