Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലിരുന്ന് അശ്ലീലം കാണുന്നത് തെറ്റല്ല: കോടതി

മുംബൈ: വീടുകളിലോ സ്വകാര്യ സ്ഥലങ്ങളിലോ വച്ച് ലൈംഗികാതിപ്രസരമുള്ള ചിത്രങ്ങള്‍ കാണുന്നതില്‍ തെറ്റില്ലെന്ന് മുംബൈ ഹൈക്കോടതി.

ബുധനാഴ്ചയാണ് മുംബൈ പൊലീസ് ഫയല്‍ ചെയ്ത ഒരു കേസ് പരിഗണിക്കുന്നതിനിടെ കോടതി ഇങ്ങനെ പറഞ്ഞത്. വീട്ടില്‍ വച്ച് അശ്ലീലം കാണുമ്പോള്‍ അത് പൊതുസ്ഥലത്തെ പ്രദര്‍ശനമാകുന്നില്ലെന്നാണ് ജസ്റ്റിസ് വികെ തഹില്‍രമനി പറഞ്ഞത്.

2008ല്‍ ആഗസ്റ്റില്‍ ലോണവാലയിലെ ടാജ് കോട്ടേജിലെ പിര്‍ച്‌ലി ഹില്ലില്‍ നടന്ന നിശാ പാര്‍ട്ടിയുമായി ബന്ധപ്പെട്ടതാണ് കേസ്. കുറ്റപത്രത്തില്‍ 28 പുരുഷന്മാരെയും 11സ്ത്രീകളെയുമാണ് പ്രതിചേര്‍ത്തിരിക്കുന്നത്.

അശ്ലീലമോ, അശ്ലീലവസ്തുക്കളോ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നത് തടയുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിശാ പാര്‍ട്ടിയ്ക്കിടയില്‍ പുരുഷന്മാര്‍ മദ്യപിക്കുകയും നൃത്തം ചെയ്യുന്ന സ്ത്രീകളുടെ ശരീരത്തിലേയ്ക്ക് പണം എറിയുകയും അശ്ലീല പടങ്ങള്‍ കാണുകയും ചെയ്തുവെന്നാണ് കുറ്റം.

എന്നാല്‍ സംഭവം നടന്ന സ്ഥലം ഒരു പൊതുസ്ഥലമല്ലെന്നും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പൊതുപ്രദര്‍ശനം എന്ന കുറ്റം ആരോപിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+