കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയുടെ മക്കള്‍ വസതിയ്ക്ക് പുറത്ത്

  • By Lakshmi
Google Oneindia Malayalam News

Yeddyurappa
ബാംഗ്ലൂര്‍: ഭൂമി കുംഭകോണം, സ്വജനപക്ഷപാതം എന്നിവയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്കസേര രക്ഷിച്ചെടുത്ത കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ സ്വന്തം വീട്ടിലും ഓഫീസിലും ശുദ്ധികലശം നടത്തി.

മകനേയും മകളേയും അദ്ദേഹം ഔദ്യോഗിക വസതിയില്‍നിന്നു കുടിയൊഴിപ്പിച്ചു. മേമലില്‍ ഒരു പ്രശ്‌നത്തിലും ബന്ധുക്കളുടെ വാക്കു കേട്ടു പ്രവര്‍ത്തിക്കരുതെന്നും അത്തരം കാര്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും മുഖ്യമന്ത്രി സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

ഭരണകാര്യങ്ങളില്‍നിന്നു ബന്ധുക്കളെ അകറ്റിനിര്‍ത്തണമെന്ന പാര്‍ട്ടി നിര്‍ദേശത്തെത്തുടര്‍ന്നാണിത്.സ്വാര്‍ഥരായ അനുയായികളേയും ബന്ധുക്കളേയും ഭരണത്തില്‍നിന്ന് മാറ്റിനിര്‍ത്തുമെന്നും അടുത്ത രണ്ടുവര്‍ഷം നല്ല രീതിയില്‍ സംസ്ഥാനം ഭരിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.

മക്കളായ വിജേന്ദ്രയോടും ഉമാദേവിയോടും വ്യാഴാഴ്ചയാണ് റേസ് കോഴ്‌സിലെ ഔദ്യോഗിക വസതിയില്‍നിന്നു പോകാന്‍ യെഡിയൂരപ്പ ആവശ്യപ്പെട്ടത്. പിതാവിന്റെ വാക്കുകള്‍ മക്കള്‍ ഉടനടി അനുസരിക്കുകയും ചെയ്തു.

ഉമാദേവിയും ഭര്‍ത്താവ് സോഹന്‍കുമാറും വിജേന്ദ്രയും യെഡിയൂരപ്പയ്‌ക്കൊപ്പമാണു താമസിച്ചിരുന്നത്. മൂത്തമകനും എം.പിയുമായ ബി.വൈ. രാഘവേന്ദ്ര മിക്കവാറും ഇവിടെ എത്താറുണ്ട്. വ്യവസായ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം, വിജ്ഞാപനം റദ്ദാക്കി മക്കള്‍ക്കു നല്‍കിയെന്ന ആരോപണമാണ് യെഡിയൂരപ്പയുടെ കസേര പിടിച്ചുലച്ചത്.

രാജിവയ്ക്കാന്‍ ബി.ജെ.പി. ആവശ്യപ്പെട്ടിട്ടും ജാതിപ്പേരു പറഞ്ഞു വിലപേശി അദ്ദേഹം പിടിച്ചുനില്‍ക്കുകയായിരുന്നു.

English summary
Karnataka Chief Minister B S Yeddyurappa on Thursday asked one of his two sons and daughter to vacate his official residence following the BJP central leadership’s order.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X