മന്ത്രി ബാലന്റെ മകന്‍ കെഎസ് യുക്കാരെ തല്ലി
തിരുവനന്തപുരം: മന്ത്രിപുത്രന്മാര്‍ നിരന്തരം പ്രശ്‌നങ്ങളില്‍ അകപ്പെടുന്നതും കേസില്‍പ്പെടുന്നതുമൊന്നും പുതിയ കാര്യമല്ല.
കേരളത്തില്‍ കഴിഞ്ഞ കുറേക്കാലങ്ങളില്‍ ഏറ്റവും പ്രശനക്കാരനായ മന്ത്രിപുത്രനായി പേരെടുത്തിരുന്നത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയായിരുന്നു. ഇപ്പോള്‍ ഇതാ ഈ പട്ടികയിലേയ്ക്ക് മറ്റൊരു പേരുകൂടി.
വൈദ്യുതമന്ത്രി എ കെ ബാലന്റെ മകന്‍ അഖില്‍ ബാലനാണ് ഇത്തവണ പ്രശ്‌നക്കാരനായത്. ലോ അക്കാദമിയില്‍ നിയമം പഠിക്കുന്ന നിഖില്‍ കോളജിലെ നിയമങ്ങളും പതിവുകളും തെറ്റിച്ചാണ് പ്രശ്‌നക്കാരനായത്.
തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍ പഠിപ്പിച്ചുകൊണ്ടുനിന്ന അധ്യാപകന്റെ മുന്നിലിട്ട് അഖില്‍ ചിലരെ തല്ലിയെന്നാണ് ആരോപണം.
കാമ്പസില്‍ അക്രമം കാണിച്ച അഖിലിനെ തല്കാലം കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
കാമ്പസിലെ പ്രമുഖനായ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് അഖില്‍. കെഎസ്‌യു പ്രവര്‍ത്തകരും സെനറ്റ് അംഗങ്ങളുമായ ബിജിത് ഷാനവാസിനെയും മഹേഷ് ചന്ദ്രനെയുമായിരുന്നു അഖിലിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഇടിച്ച് പരിക്കേല്പിച്ചത്.
ക്ലാസ്മുറിയില്‍ അധ്യാപകന്‍ പഠിപ്പിച്ചുകൊണ്ടു നില്‍ക്കേ നടത്തിയ അക്രമം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് കോളജ് മാനേജ്‌മെന്റിന്റെ നിലപാട്. ഇക്കാരണത്താലാണ് നിഖിലിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.












Click it and Unblock the Notifications