Get Updates
Get notified of breaking news, exclusive insights, and must-see stories!

2ജി അഴിമതി: പ്രതിപക്ഷത്തിന് വഴങ്ങേണ്ടെന്ന് യുപിഎ

ദില്ലി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണമെന്ന പ്രതിപക്ഷാവശ്യത്തിന് വഴങ്ങേണ്ടെന്ന് യുപിഎ തീരുമാനിച്ചു.

ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഓഫിസില്‍ ചേര്‍ന്ന യുപിഎ സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം. കേസില്‍ പ്രതിപക്ഷ നേതാവ് അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചര്‍ച്ച മതിയെന്നും യോഗം തീരുമാനിച്ചു. പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനൊപ്പം എല്ലാ സഖ്യകക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന സഖ്യകക്ഷികള്‍ അംഗീകരിച്ചു.

യുപിഎ ഒറ്റക്കെട്ടായാണു തീരുമാനമെടുത്തതെന്നു പ്രണബ് മുഖര്‍ജി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യം സംബന്ധിച്ച് പാര്‍ലമെന്റിനുളളില്‍ ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ അവര്‍ ചര്‍ച്ചയ്ക്കു തയാറാകുന്നില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി അഭ്യര്‍ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജെപിസി അന്വേഷണം വന്നാല്‍ പ്രധാനമന്ത്രി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന സാധ്യത മുന്നില്‍ കണ്ടാണ് യുപിഎ നേതൃത്വം പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങാന്‍ മടിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+