വീണ്ടും വിക്കിലീക്‌സ്; അമേരിക്ക ആശങ്കയില്‍

ഇറാനെ ആക്രമിയ്ക്കാന്‍ സൗദി അറേബ്യ അമേരിക്ക ആവശ്യപ്പെട്ടതായുള്ള രേഖകള്‍, പാകിസ്താന്റെ ആണവ പദ്ധതികള്‍ക്കെതിരെയുള്ള ആശങ്കകള്‍, ചൈനീസ് സര്‍ക്കാര്‍ ഗൂഗിള്‍ സിസ്റ്റം ഹാക്ക് ചെയ്യുന്നതടക്കമുള്ള രേഖകളുമാണ് വിക്കിലീക്‌സ് ഞായറാഴ്ച അര്‍ധരാത്രിയോടെ പുറത്തുവിട്ടത്. പുറത്തുവിട്ട രേഖകളില്‍ ഭൂരിഭാഗവും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലുള്ളതാണ്. രേഖകള്‍ പുറത്തുവിടരുതെന്നും അവ മുഴുവന്‍ മടക്കി നല്‍കണമെന്നുമുള്ള അമേരിക്കയുടെ അഭ്യര്‍ഥന അവഗണിച്ചായിയിരുന്നു വിക്കിലീക്‌സിന്റെ നടപടി.
അമേരിക്കന്‍ പ്രതിരോധവകുപ്പും ലോകത്തിന്റെ വിവിധ ഭാഗത്തുള്ള 297 എംബസികളും കോണ്‍സുലേറ്റുകളും മിഷനുകളും തമ്മില്‍ നടത്തിയ സന്ദേശങ്ങളാണ് വിക്കിലീക്‌സിന് ലഭിച്ചതെന്നാണ് കരുതുന്നത്. പുറത്തു വന്ന രേഖകളില്‍ 3038 എണ്ണം ദില്ലിയിലെ യുഎസ് നയതന്ത്ര കാര്യാലയത്തില്‍ നിന്നുള്ളതാണെന്നാണ് സൂചനകളുണ്ട്.
വിക്കിലീക്‌സ് വെളിപ്പെടുത്തലിനെതിരെ അമേരിക്ക ശക്തമായി രംഗത്തു വന്നു. അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് അറിയിച്ചെങ്കിലും അമേരിക്ക ഈ വാഗ്ദാനം തള്ളിക്കളഞ്ഞു.












Click it and Unblock the Notifications