Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റയും സുനില്‍ മിത്തലും കൊമ്പു കോര്‍ക്കുന്നു

ദില്ലി: 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിയില്‍ പഴിചാരലും കുറ്റപ്പെടുത്തലും പൊടിപൊടിയ്ക്കുകയാണ്. ഇതിനിടെ ഇതിന്റെ അലയൊലികള്‍ വ്യവസായ ലോകത്തും വന്നുതുടങ്ങി.

20ജി ഇടപാടില്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ എസ്സാര്‍ തുടങ്ങിയ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കിയെന്ന ടാറ്റാ ഗ്രൂപ്പ്് മേധാവി രത്തന്‍ ടാറ്റ നേരത്തേ ആരോപിച്ചിരുന്നു. ഇതിനിടെ എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ രംഗത്തെത്തി.

തന്റെ കമ്പനിക്കെതിരെയുള്ള രത്തന്‍ ടാറ്റയുടെ അഭിപ്രായപ്രകടനമാണ് മിത്തലിനെ ചൊടിപ്പിച്ചിരിക്കുന്നത്.

2ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്നത് ശരിയായ അന്വേഷണമാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ എല്ലാം വ്യക്തമാകും. അതിന് സമയം നല്‍കുകയാണ് വേണ്ടത്- മിത്തല്‍ അഭിപ്രായപ്പെട്ടു.

ടെലികോം കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച കേന്ദ്രത്തിന്റെ നടപടിയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.

ഇതാദ്യമായല്ല രത്തന്‍ ടാറ്റയും സുനില്‍ മിത്തലും ടെലികോം വിഷയത്തിന്റെ പേരില്‍ കൊമ്പുകോര്‍ക്കുന്നത്. 3ജി സ്‌പെക്ട്രം അനുവദിക്കുന്ന കാര്യത്തിലും ഇവര്‍ തമ്മില്‍ വോക്‌പോര് നടന്നിരുന്നു.

നേരത്തേ നീര റാഡിയയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ടേപ്പ് പുറത്തുവിട്ടതിനെതിരെ രംഗത്തുവന്ന ടാറ്റ ടേപ്പ് പുകമറയുണ്ടാക്കാന്‍ വേണ്ടിയുള്ള സൃഷ്ടിയാണെന്നായിരുന്നു അരോപിച്ചത്. തന്റെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തിയെന്നാരോപിച്ച് അദ്ദേഹം സുപ്രീം കോടതിയില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+