Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പായില്‍ പീഡനം: ജീവനക്കാരികള്‍ ഒളിച്ചോടി

പനജി: ഗോവയിലെ സ്പായില്‍ തിരുമ്മലിനായി കൊണ്ടുവന്ന ഇന്തോനേഷ്യന്‍ യുവതികളെ പീഡിപ്പിച്ചെന്ന് പരാതി. സ്പാ ഉടമകളില്‍ നിന്നും രക്ഷപ്പെട്ട എട്ട് പെണ്‍കുട്ടികള്‍ മുംബൈയിലേയ്ക്ക് ഒളിച്ചോടി അവിടെവച്ച് ഇന്തോനേഷ്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കുകയായിരുന്നു.

തിരുമ്മല്‍ ജോലിക്കെന്ന പേരില്‍ തായ്‌ലാന്‍ഡില്‍ നിന്നുംപെണ്‍കുട്ടികളെ കൊണ്ടുവന്ന് ചെന്നൈയില്‍ ലൈംഗികപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയാണ് ഗോവയില്‍ നിന്നും സമാനമായ വാര്‍ത്ത റിപ്പോര്‍്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സ്പാ ഉടമകള്‍ക്കെതിരെ കോണ്‍സുലേറ്റ് അധികൃതര്‍ ഗോവയിലെ ക്രൈംബ്രാഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മൂന്നു തിരുമ്മല്‍ കേന്ദ്രങ്ങളിലായാണ് എട്ട് ഇന്തോനേഷ്യക്കാരികളെ ജോലിയ്ക്ക് നിര്‍ത്തിയത്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്‌നിപ് സലൂണ്‍ എന്ന തിരുമ്മല്‍ കേന്ദ്രത്തിലും പനജിയിലും കലാന്‍ഗൂട്ടിലുമുള്ള രണ്ട് സ്പാകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്.

മാത്രമല്ല പലപ്പോഴും ജോലിസമയം കഴിഞ്ഞും ഇവരെ കഠിനാധ്വാനം ചെയ്യിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. 2010 ഫെബ്രുവരിയിലാണ് ഈ യുവതികള്‍ ജോലിയ്ക്കായുള്ള കരാറില്‍ ഒപ്പുവച്ചത്.

അജന്ത മെഡിക്കല്‍സ് എന്ന സ്ഥാപനമാണ് ഇവരെ ജോലിയ്ക്കായി കൊണ്ടുവന്നത്. പലപ്പോഴും കരാര്‍ പ്രകാരം കൈപ്പറ്റിയ തുക തിരിച്ചടയ്‌ക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയാണത്രേ പെണ്‍കുട്ടികളെ അനാശാസ്യത്തന് നിര്‍ബ്ബന്ധിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+