തിരുമ്മലിന്റെ പേരില്‍ അനാശാസ്യം: തായ് യുവതികള്‍
ചെന്നൈ: തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തായ്‌ലന്‍ഡില്‍ നിന്നു യുവതികളെ കൊണ്ടുവന്ന് അനാശാസ്യത്തിന് ഉപയോഗിച്ചതായി പരാതി.
തിരുമ്മല്‍ കേന്ദ്രങ്ങളഇല്‍ എട്ട് മണിക്കൂര്‍ ജോലിക്ക് 25,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് യുവതികളെ കൊണ്ടുവന്നത്. എന്നാല്‍, മ ജോലിക്ക് നിര്‍ത്തുന്നതിന് പകരം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കൊണ്ടുപോയി അനാശാസ്യ പ്രവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയാണ് ചെയ്തതെന്ന് യുവതികളുടെ പരാതിയില്‍ പറയുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലാണ് ഇവര്‍ പരാതി നല്‍കിയത്. രാമചന്ദ്രന്‍ എന്നയാളാണ് യുവതികളെ ചെന്നൈയിലേക്ക് കൊണ്ടുവന്നത്. ടി നഗറില്‍ തിരുമൂര്‍ത്തി നഗറിലെ വീട്ടില്‍ താമസിപ്പിച്ചാണ് അനാശാസ്യത്തിനായി ഹോട്ടലിലേക്ക് കൊണ്ടുപോയിരുന്നത്.
അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് വാശിപിടിച്ചപ്പോള്‍ യുവതികളെ ഇവര്‍ വീട്ടില്‍ നിന്നു ഇറക്കിവിട്ടു. ഇപ്പോള്‍ മൈലാപ്പുരിലെ മഹിളാ സംരക്ഷണാലയത്തിലാണ് യുവതികള്‍ താമസിക്കുന്നത്.
15 പേരാണ് തായ്‌ലന്‍ഡില്‍ നിന്നു വന്നതെന്നും ഇതില്‍ ഒന്‍പത് പേരെ കോയമ്പത്തൂര്‍, മധുര, ഈറോഡ് എന്നിവിടങ്ങളിലേക്കാണ് കൊണ്ടുപോയത്. അവര്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല- പരാതിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രവിചന്ദ്രന്‍, അമാനുള്ള, രമേഷ് എന്നിവരെ പോലീസ് തിരഞ്ഞുവരികയാണ്.
ചെന്നൈയിലും നഗരപ്രാന്ത പ്രദേശങ്ങളിലുമായി 800 തിരുമ്മല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലയിടങ്ങളിലും തായ്‌ലന്‍ഡ് യുവതികള്‍ ജോലി ചെയ്യുന്നുണ്ട്.












Click it and Unblock the Notifications