കര്‍ക്കറെക്ക് ഹിന്ദു ഭീകരരുടെ ഭീഷണി ഉണ്ടായിരുന്നു

മലേഗാവ് സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കുന്ന സമയത്തായിരുന്നു നിരന്തരം വധഭീഷണി ഉണ്ടായതെന്നും കര്‍ക്കരെ പറഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
2008 നവംബര്‍ 26ന് രാത്രി ഏഴ് മണിയോടെ അതായത് മുംബൈ ആക്രമണം തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഹേമന്ത് കര്‍ക്കറെ എന്നെ മൊബൈലില്‍ വിളിച്ചിരുന്നു. തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ടെന്ന് ഹേമന്ത് പറഞ്ഞു.
മാലെഗാവ് സ്‌ഫോടനക്കേസ് അന്വേഷണമാണ് പലരെയും പ്രകോപിപ്പിച്ചത്. ഭീഷണി കോളുകള്‍ നിരീക്ഷിക്കാന്‍ പോകുകയാണ്. ഭീഷണി സന്ദേശങ്ങള്‍ കാരണം കര്‍ക്കറെ ഏറെ നിരാശനായിരുന്നു.
ഹിന്ദു സംഘടനകള്‍ അവരുടെ മുഖപത്രങ്ങളില്‍ തനിയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതില്‍ കര്‍ക്കറെ ദു:ഖിതനായിരുന്നു. തന്റെ മകന്‍ ദുബായില്‍ വന്‍തോതില്‍ പണം ചിലവഴിച്ച് സുഖജീവിതം നയിക്കുകയാണെന്ന് ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. യഥാര്‍ത്ഥത്തില്‍ മുംബൈയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥി മാത്രമാണ് മകനെന്നും കര്‍ക്കറെ പറഞ്ഞു.
തീവ്രവാദി ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കാമ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് വെടിവെയ്പില്‍ കര്‍ക്കറെ കൊല്ലപ്പെട്ടത
മുംബൈ ആക്രമണത്തിന് ശേഷം ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്ന എആര്‍ ആന്തുലെയും കര്‍ക്കറെയുടെ മരണത്തില്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഈ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ആന്തുലയ്ക്ക് മന്ത്രി സ്ഥാനം പോലും രാജിവെക്കേണ്ടി വന്നിരുന്നു.












Click it and Unblock the Notifications