മാലവിഴുങ്ങിയ മോഷ്ടാവിന് ശസ്ത്രക്രിയ
അമ്പലപ്പുഴ: ബസ് യാത്രയ്ക്കിടെ മോഷ്ടിച്ച സ്വര്‍ണ മാല വിഴുങ്ങിയ യുവാവിന്റെ വയറ്റില്‍നിന്നു മാല പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നടത്തുന്നു.
മോഷണം നടത്തിയ പള്ളുരുത്തി കല്ലൂച്ചിറപാടം ഷഫീക്കിനെ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറ്റില്‍നിന്നു മാല പുറത്തെടുക്കാന്‍ ശസ്ത്രക്രിയയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഷഫീക്കിനെ ആശുപത്രിയിലെത്തിച്ച് എനിമ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇയാളെ തിങ്കളാഴ്ച വൈകുന്നേരത്തോടെ അമ്പലപ്പുഴ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് പി. ജ്യോതിഷ് ബെന്‍ എത്തി റിമാന്‍ഡ് ചെയ്തു.
ഷഫീക്കിന്റെ ഒപ്പമുണ്ടായിരുന്ന ശാന്തന്‍ കോളനിയില്‍ സുരേഷിനെ (18) റിമാന്‍ഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കൊല്ലം വടക്കേവിള അക്കരവില്ല നഗര്‍ കെ.ജി. ഭവന്‍ ജനാര്‍ദനന്‍പിള്ളയുടെ രണ്ടു വയസ്സുള്ള മകള്‍ ദുര്‍ഗയുടെ ഒന്‍പതു ഗ്രാം തൂക്കമുള്ള മാലയാണു മോഷണം പോയത്.
അമ്പലപ്പുഴയില്‍ ബസിറങ്ങിയപ്പോള്‍ മകളുടെ മാല കാണാനില്ലായിരുന്നു. ബസില്‍ സീറ്റിനു സമീപമുണ്ടായിരുന്ന യുവാക്കളെ സംശയമുണ്ടെന്ന് ജനാര്‍ദനന്‍പിള്ള പറഞ്ഞതനുസരിച്ച് പൊലീസ് ഷഫീക്കിനെയും സുരേഷിനെയും പിടികൂടുകയായിരുന്നു.
പൊലീസ് ഇവരില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. തുടര്‍ന്നു ചോദ്യം ചെയ്തപ്പോഴാണു മാല വിഴുങ്ങിയ വിവരം ഷഫീക് പറഞ്ഞത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടു പോയി എക്‌സ്‌റേ പരിശോധന നടത്തിയപ്പോള്‍ വയറ്റില്‍ മാലയുണ്ടെന്നു തെളിഞ്ഞു.
ഇതേ തുടര്‍ന്നു മാല പുറത്തെടുക്കാന്‍ പൊലീസുകാര്‍ ഷഫീക്കിനു വാഴപ്പഴം നല്‍ക പക്ഷേ ഈ ചികിത്സ ഫലിച്ചില്ല, തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു












Click it and Unblock the Notifications