Get Updates
Get notified of breaking news, exclusive insights, and must-see stories!

അനില്‍ അംബാനിയ്ക്ക് 9000കോടി വായ്പ

ദില്ലി : അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചൈന ഡെവലപ്‌മെന്റ് ബാങ്കില്‍(സിഡിബി) നിന്നും 9000 കോടി രൂപ (193 കോടി ഡോളര്‍)വായ്പയെടുത്തു.

3ജി സ്‌പെക്ട്രം ലൈസന്‍സിനായി അടച്ച തുകയ്ക്ക് വേണ്ടിയെടുത്ത ഹ്രസ്വകാല വായ്പകള്‍ അടച്ചുതീര്‍ക്കുന്നതിനായിരിക്കും ഇതില്‍ നല്ലൊരു പങ്കും ചെലവഴിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

13 സര്‍ക്കിളുകളില്‍ 3ജി സ്‌പെക്ട്രം ലഭിക്കാനായി മൊത്തം 8,585 കോടി രൂപയാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് സര്‍ക്കാരിലേക്ക് അടച്ചത്.

ചൈനീസ് കമ്പനികളായ ഹ്യുവാവേ, സെഡ്ടിഇ എന്നീ കമ്പനികളില്‍ നിന്ന് ടെലികോം നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാനും തുക ചെലവഴിയ്ക്കുമത്രേ.

2010 സപ്തംബറിലെ കണക്കനുസരിച്ച് 33,000 കോടി രൂപയുടെ കടബാധ്യതയാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുള്ളത്.

സിഡിബിയില്‍ നിന്ന് ലഭിച്ച വായ്പ ഉപയോഗിച്ച് ഹ്രസ്വകാല കടങ്ങള്‍ വട്ടുന്നതോടെ പ്രതിവര്‍ഷം 500 കോടി രൂപയുടെ പലിശ ബാധ്യത കുറയുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സിഡിബിയില്‍ നിന്നുള്ള വായ്പയ്ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം അഞ്ച് ശതമാനം മാത്രമാണ് പലിശ. 10 വര്‍ഷമാണ് വായ്പാ കാലാവധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+