3 വയസ്സുകാരിയെ ബലി കൊടുത്ത ദന്പതികള്‍ പിടിയില്‍
മംഗലാപുരം: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ മൂന്നു വയസുകാരിയെ ബലികൊടുത്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ യെയ്യാഡിക്കടുത്ത് ശര്ബത്കട്ടെയിലാണ് സംഭവം.
ബിഹാറി ദമ്പതികളായ കിരണ്‍ കുമാര്‍ ഝായുടെയും അഞ്ജലിയുടെയും മകള്‍ പ്രിയങ്കയാണ് അന്ധവിശ്വാസത്തിന് ഇരയായി ദാരുണമായി കൊല്ലപ്പെട്ടത്.
ഇവരുടെ അയല്‍വാസികളായ കമലാക്ഷ, ഭാര്യ വിമല എന്നിവര്‍ കുട്ടിയെ ബലി കൊടുത്തതായി സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ വിമലയാണ് തട്ടിക്കൊണ്ടുപോന്നത്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി പൂജാരിയുടെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. കെപിടി അങ്കണവാടി വിദ്യാര്‍ഥിനിയായ പ്രിയങ്കയെ വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍നിന്ന് ആരും കാണാതെ സ്നേഹം നടിച്ച് ചന്ദ്രകല കൊണ്ടുപോയി ഹോമകുണ്ഡത്തിനടുത്തെ പലകയില്‍ കിടത്തി. ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് അടുത്തുള്ള തോട്ടത്തില്‍ തള്ളുകയായിരുന്നു.
കുട്ടിയെ അന്വേഷിച്ചിറങ്ങിയ രക്ഷിതാക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ കദ്രി പൊലീസ് ചന്ദ്രലേഖയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം വെളിപ്പെട്ടത്. പൊലീസ് ചോദ്യം ചെയ്യലില്‍ ആദ്യമൊന്നും കുറ്റം സ്മ്മതിയ്ക്കാന് ഇവര്‍ തയാറായിരുന്നില്ല.
കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ പ്രതികളുടെ വീട് അടിച്ചുതകര്‍ത്തു. ജനക്കൂട്ടത്തെ ലാത്തിച്ചാര്‍ജ് നടത്തിയാണ് പൊലീസ് പിരിച്ചുവിട്ടത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications