Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ വനിതാ കൗണ്‍സിലര്‍ക്ക് ബ്ലേഡുകാരുടെ മര്‍ദ്ദനം

ആലപ്പുഴ: പണമിടപാടിനെച്ചൊല്ലി വീട്ടില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ ആലപ്പുഴ നഗരസഭയിലെ മുന്‍ വനിതാകൌണ്‍സിലറെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കി.

ദേഹമാസകലം മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ ഇവരെ പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. നാട്ടുകാര്‍ തടഞ്ഞുവച്ച രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കഴിഞ്ഞ നഗരഭരണ സമിതിയില്‍ ചാത്തനാട് വാര്‍ഡിലെ കൌണ്‍സിലറായിരുന്ന ചാത്തനാട് വടക്കുംമുറിയില്‍ ജേക്കബിന്റെ ഭാര്യ ജിഷി വര്‍ഗീസിനാണ് (36) മര്‍ദ്ദനമേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് ആര്യാട് പഞ്ചായത്ത് 13ാം വാര്‍ഡ് പടിഞ്ഞാറേവീട്ടില്‍ സൂസന്‍ ജേക്കബ് (44), അയല്‍വാസി എല്‍സമ്മ തങ്കച്ചന്‍ (60) എന്നിവരെ ആലപ്പുഴ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ബിസിനസ് ആവശ്യത്തിനായി ജിഷി വാങ്ങിയ രണ്ടു ലക്ഷം രൂപയുടെ പലിശ മുടങ്ങിയതാണ് സംഘട്ടനത്തിനു കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

ജിഷിയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു സംഭവം. ജിഷിയും രണ്ടു പെണ്‍മക്കളും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. സൂസന്റെയും എല്‍സമ്മയുടെയും നേതൃത്വത്തിലെത്തിയ സംഘം പലിശക്കാര്യം സംസാരിച്ച് ഒടുക്കം കയ്യേറ്റത്തില്‍ എത്തുകയായിരുന്നു.

രംഗം വഷളായതോടെ ഉടനെ പണം തിരികെ വേണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. അതിനു കഴിയില്ലെന്ന് ജിഷി പറഞ്ഞതോടെ മര്‍ദ്ദനം ആരംഭിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തേക്കുവന്ന മക്കള്‍ ഉറക്കെ കരഞ്ഞെങ്കിലും സംഘം മര്‍ദ്ദനം തുടര്‍ന്നു.

ഇതിനിടെ നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ സൂസനും എല്‍സമ്മയും ഒഴികെയുള്ളവര്‍ സ്ഥലത്തുനിന്നും മുങ്ങി. ഇരുവരെയും പ്രദേശവാസികള്‍ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ബിസിനസ് ആവശ്യത്തിനായി ഒട്ടേറെപേരില്‍ നിന്ന് വന്‍ തുക വായ്പ വാങ്ങിയ ജിഷി ് കൌണ്‍സിലര്‍ ആയിരിക്കെത്തന്നെ വിവാദത്തില്‍പ്പെട്ടിരുന്നു. ബിസിനസ് പൊളിഞ്ഞതോടെ ജിഷി വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ട് ജിഷി ആലപ്പുഴ പ്രസ്‌ക്‌ളബില്‍ വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+