ദില്ലി: ലോബിയിങ് വിവാദത്തിലകപ്പെട്ട നീര റാഡിയയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു. നീര തന്നെ ഫോണില്‍ ബന്ധപ്പെടുകയോ താന്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. ഇതുവരെ നീരയെ നേരിട്ടുകണ്ടിട്ടില്ലെന്നും ഗഡ്കരി വ്യ്ക്തമാക്കി
ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണ്. നാള്‍ക്കുനാള്‍ ആ പാര്‍ട്ടിയുടെ പ്രതിഛായയ്ക്ക് മങ്ങലേറ്റുവരികയാണ്. അതുകൊണ്ടു തന്നെ വിവേകവും ക്ഷമയും അവര്‍ ഉപേക്ഷിച്ചു കഴിഞ്ഞു.
മറ്റുള്ളവരെക്കൂടി കളങ്കപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ജനാധിപത്യരീതിയില്‍ ഇത് നിര്‍ഭാഗ്യകരമാണെന്നും ഗഡ്കരി പറഞ്ഞു.