പാക് ഹിന്ദു കുടുംബങ്ങള്‍ ഇന്ത്യയില്‍ അഭയം തേടുന്നു
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനില്‍നിന്നുള്ള 27 ഹിന്ദുകുടുംബങ്ങള്‍ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടി. ഹിന്ദുക്കളെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതും കൊലപാതകപരമ്പരകളുമാണ് ഈ നീക്കത്തിന് പിന്നില്‍. 27 കുടുംബങ്ങള്‍ രാഷ്ട്രീയാഭയത്തിനായി ഇന്ത്യന്‍ എംബസിയിലേക്ക് അപേക്ഷ അയച്ചതായി പാക് മനുഷ്യാവകാശ മന്ത്രാലയഅധികൃതരെ ഉദ്ധരിച്ച് 'ഡോണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബലൂചിസ്താനില്‍ നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ വസിയ്ക്കുന്നുണ്ടെങ്കിലും ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോകുകയും വധിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായത് അടുത്ത ആഴ്ചകളിലാണ്.
ബലൂചിസ്ഥാനില്‍ മനുഷ്യാവകാശലംഘനങ്ങള്‍ വന്‍തോതില്‍ നടക്കുന്നതായി മനുഷ്യാവകാശമന്ത്രാലയം മേഖലാ ഡയരക്ടര്‍ സയ്യിദ് അഹമ്മദ് ഖാന്‍ പറയുന്നു. ബലൂചിസ്ഥാനിലെ സ്ഥിതി ഏറെ ആശങ്കാജനകമാണ്. തകര്‍ന്ന നിയമ വ്യവസ്ഥയെ സര്‍ക്കാര്‍ ഉടന്‍ ശക്തിപ്പെടുത്തണം ഖാന്‍ പറഞ്ഞു.
വന്‍ തുക മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലുകള്‍ ഇവിടെ നിത്യസംഭവമാണ്. 100ല്‍ അധികം ഗ്രൂപ്പുകള്‍ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായാണു റിപ്പോര്‍ട്ട്.












Click it and Unblock the Notifications