ജസ്റ്റിസ് ബാലകൃഷ്ണന്‍ ദൂതനെ അയച്ചു: കൃഷ്ണയ്യര്‍

ജഡ്ജി ബാലകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കും എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല കമ്മീഷന്‍ വേണമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് എഴുതരുത് എന്നാണ് മുന്‍ ജഡ്ജി തന്നോട് ആവശ്യപ്പെട്ടതെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു.
ജസ്റ്റിസ് ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ എത്തിയതെന്നും മുന്‍ ജഡ്ജി തന്നോട് പറഞ്ഞതായി കൃഷ്ണയ്യര്‍ വ്യക്തമാക്കി.
അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്ന് മുന്‍ ജഡ്ജി സൂചിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ആരാണ് മുന്‍ ഹൈക്കോടതി ജഡ്ജി എന്ന് ചോദിച്ചപ്പോള്‍ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.
ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് രാജിവെച്ച വ്യക്തിയാണ് അദ്ദേഹമെന്ന് പറഞ്ഞ് അദ്ദേഹം ഒരു സൂചന നല്‍കുകയും ചെയ്തു.
അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മൗനം ഖേദകരമാണെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ പ്രതികരിച്ചു.
കുടുംബാംഗങ്ങളില്‍ ചിലര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് ജസ്റ്റിസ് ബാലകൃഷ്ണന് എതിരായ ആരോപണം. അത് അന്വേഷിക്കേണ്ടിയിരിക്കുന്നു.
അന്വേഷണം നേരിടാന്‍ എല്ലാവരും തയ്യാറാകണം. ഉന്നതതല അന്വേഷണം വേണമെന്നുള്ള തന്റെ പ്രസ്താവനയ്ക്ക് വലിയ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്- കൃഷ്ണയ്യര്‍ പറഞ്ഞു.
ജസ്റ്റിസ് ബാലകൃഷ്ണന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനം രാജിവെയ്ക്കുകയാണ് ഉചിതമെന്നും ജസ്റ്റിസ് കൃഷ്ണയ്യര്‍ വ്യക്തമാക്കി. അന്വേഷണത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നുണ്ടോ എന്ന ചോദ്യത്തിന് അതെക്കുറിച്ച് ആലോചിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications