Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിയുടെ അപരനെ കണ്ടെത്തി

വാഷിംഗ്ടണ്‍: സൗരയൂഥത്തിനു പുറത്ത് ഭൂമിയോടു സാദൃശ്യമുള്ള ഗ്രഹത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നാസയിലെ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

560 പ്രകാശവര്‍ഷം ദൂരെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹത്തെ കെപ്‌ലര്‍ ദൂരദര്‍ശിനിയാണ് കണ്ടെത്തിയത്. അതിനാല്‍ കെപ്‌ലര്‍-10ബി എന്നാണ് പുതിയ ഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. പുതിയ ഗ്രഹങ്ങളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2009ലാണ് കെപ്ലര്‍ ദൂരദര്‍ശിനി സ്ഥാപിച്ചത്.

ഭൂമിയേക്കാള്‍ 1.4 മടങ്ങ് വ്യാസവും 4.6 മടങ്ങ് പിണ്ഡവുമുള്ള കെപ്‌ലര്‍-10ബിയ്ക്കു നൂറുകണക്കിനു ചെറിയ ഗ്രഹങ്ങളുടെ അകമ്പടിയുള്ളതായി ശാസ്ത്രഞ്ജര്‍ പറയുന്നു. ഈ ഗ്രഹത്തിന്റെ ഉപരിതലത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. എട്ട് മാസം നീണ്ട നിരീഷങ്ങള്‍ക്ക് ശേഷമാണ് ഈ ഗ്രഹത്തെ കണ്ടെത്താന്‍ സാധിച്ചത്.

ഭൂമിയെപ്പോലുള്ള നക്ഷത്രങ്ങള്‍ തേടിയുള്ള അന്വേഷണത്തില്‍ കെപ്‌ലര്‍-10ബി ഒരു നാഴികക്കല്ലാണെന്ന് നാസ ശാസ്ത്രജ്ഞര്‍ പറഞ്ഞു. എന്നാല്‍ പുതിയ ഗ്രഹത്തില്‍ ജീവന്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+