Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ ആസിഡ് മഴ പെയ്തിറങ്ങുന്നു

ബീജിങ്: ചൈനയിലാകെ ആസിഡ് മഴ പെയ്തിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വ്യാവസായങ്ങള്‍ വളരുന്നതും അതുമൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

258ഓളം നഗരങ്ങളിലെങ്കിലും ആസിഡ് മഴ പെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആസിഡ് മഴ ചൈനീസ് സര്‍ക്കാരിന് തലവേദന ആയിരിക്കുകയാണ്.

കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുക, മണ്ണിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുക, സസ്യജന്തുജാലങ്ങള്‍ക്ക് നാശം സംഭവിക്കുക എന്നതൊക്കെയാണ് ആസിഡ് മഴയില്‍ സംഭവിക്കുക.

വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന കല്‍ക്കരിയും രാസവസ്തുക്കളും വിഘടിച്ച് വാതകമായി മാറുകയും പിന്നീട് സള്‍ഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് എന്നീ ആസിഡുകളുടെ രൂപത്തില്‍ മഴവെള്ളത്തില്‍ കലര്‍ന്ന് ഭൂമിയില്‍ പതിക്കുന്ന പ്രതിഭാസമാണ് ആസിഡ് മഴ.

ഏകദേശം 300 കോടി ടണ്‍ കല്‍ക്കരിയാണ് ചൈന പ്രതിവര്‍ഷം ഉപയോഗിക്കുന്നത്. ഫ്യൂജിയാന്‍ പ്രവിശ്യയുടെ ദക്ഷിണ കിഴക്കന്‍ ഭാഗമായ സിയാമന്‍ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധപ്രതിമ പെയ്തിറങ്ങുന്ന ആസിഡ് മഴയില്‍ അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സിയാമന്‍ പ്രദേശത്തെ ഭൂരിപക്ഷം കെട്ടിടങ്ങളും ആസിഡ് മഴയേറ്റ് കേടുപാടുകള്‍ സംഭവിച്ച അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്.

ലോകത്തില്‍ വളവും രാസവസ്തുക്കളുമൊക്കെ ഉല്‍പാദിപ്പിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലാണ് ചൈന. എന്നാല്‍ വ്യവസായം കൊണ്ടുവന്ന സാമ്പത്തിക പുരോഗതിയെയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളെയും നശിപ്പിക്കുന്ന തരത്തില്‍ ചൈനയിലെ അന്തരീക്ഷ മലിനീകരണം ഉയര്‍ന്നിരിക്കുന്നു എന്നതാണ് സത്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+