ഇനി ഒന്നിച്ച് മുന്നോട്ടെന്ന് പത്മജയും മുരളിയും
തൃശൂര്‍: രാഷ്ട്രീയം കുടുംബബന്ധങ്ങളെ ബാധിക്കില്ലെന്നും ഇനിയെന്നും ഒന്നിച്ചായിരിക്കുമെന്നും കെ മുരളീധരനും പത്മജ വേണുഗോപാലും. ഒരു ചാനലിന്റെ പരിപാടിയിലാണ് കെ കരുണാകരന്റെ മരണശേഷം ഇരുവരും ഒന്നിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞത്.
മുരളിയുടെ കോണ്‍ഗ്രസ് പുനഃപ്രവേശനത്തെ താന്‍ തടഞ്ഞിട്ടില്ലെന്ന് പത്മജ പറഞ്ഞു. എന്നാല്‍ മുരളിയുടെ പുനഃപ്രവേശനത്തിന് കുടുംബം എതിരാണെന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുകയായിരുന്നെന്നും ദില്ലിയിലും കേരളത്തിലും ഒപ്പം നിന്ന ചിലര്‍ ഇതിനു പിന്നിലുണ്ടായിരുന്നെന്നും ഇരുവരും പറഞ്ഞു.
രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള തെറ്റിധാരണ നീങ്ങിയെന്നും തന്നോട് രമേശിനും പിണക്കമില്ലെന്നും മുരളി പറഞ്ഞു.
ഒരു ഘട്ടത്തില്‍ രമേശ് ചെന്നിത്തല എന്നെ ഉപദ്രവിച്ചിരുന്നുവെന്ന്് വിശ്വസിച്ചിരുന്നു എന്നാല്‍ പിന്നീട് ഒരു യാത്രയ്ക്കിടെ സംസാരിച്ചപ്പോള്‍ ഇക്കാര്യത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമായി.
മാത്രമല്ല കെപിസിസി പ്രസിഡന്റ്ായ ചെന്നിത്തല അറിയാതെ ഞാന്‍ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തുന്നുവെന്നൊരു തെറ്റിദ്ധാരണ അദ്ദേഹത്തിനും ഉണ്ടായിരുന്നു. ഇപ്പോള്‍ തെറ്റിദ്ധാരണകളെല്ലാം മാറി- മുരളി പറഞ്ഞു.
അവസാന കാലത്ത് ഉമ്മന്‍ചാണ്ടിയോട് കെ.കരുണാകരന് സ്‌നേഹമായിരുന്നെന്ന് പത്മജ പറഞ്ഞു.












Click it and Unblock the Notifications