യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ബാംഗ്ലൂര്‍: ഭൂമിവിവാദത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജ് അനുമതി നല്കി. രണ്ട് അഭിഭാഷകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഈ തീരുമാനം എടുത്തത്.
മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന പ്രമേയം മന്ത്രിസഭായോഗം പാസാക്കി നല്‍കിയെങ്കിലും അതിനെ അവഗണിച്ചാണ് ഗവര്‍ണറുടെ ഈ നടപടി.
മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കെതിരെ പരാതി നല്‍കിയിരുന്ന രണ്ട് അഭിഭാഷകര്‍ ഗവര്‍ണറുടെ ഈ ഉത്തരവുമായി കീഴ് കോടതിയെ സമീപിയ്ക്കും. യദ്യൂരപ്പയ്ക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാനായി പൊലീസിന് നിര്‍ദ്ദേശം നല്കണമെന്നായിരിയ്ക്കും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെടുക.
ജനുവരി 21 വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് രാജ്ഭവനില്‍നിന്ന് യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഉത്തരവ് ഇറങ്ങിയത്.
ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി. ജനുവരി 22 ശനിയാഴ്ച കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയ്ക്കൊപ്പം ആഭ്യന്തരമന്ത്രി ആര്. അശോകിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പുതിയ ഏറ്റുമുട്ടലിന് തുടക്കം കുറിയ്ക്കുകയാണ്. ഗവര്‍ണറുടെ ഉത്തരവോടെ കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി തുലാസിലായിരിയ്ക്കുകയാണ്.
എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ അധികാരമില്ലെന്ന് നിയമ വിദഗ്ദര്‍ പറയുന്നു. ഒരു അന്വേഷണ ഏജന്‍സി വിശദമായ അന്വേഷണത്തിന് ശേഷം ചാര്‍ജ്ജ് ഷീറ്റ് ഫയല്‍ ചെയ്താല്‍ മാത്രമേ ഗവര്‍ണര്‍ക്ക് ഇത്തരത്തില്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവിടാന്‍ അധികാരമുള്ളു എന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ യദ്യൂരപ്പ ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഇതുവരെ അന്വേഷണം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഗവര്‍ണറുടെ ഈ നടപടിയ്ക്ക് നിയമപരമായ യാതൊരു സാധുതയും ഇല്ലെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
യദ്യൂരപ്പയെയും ആഭ്യന്തര മന്ത്രി ആര്. അശോകിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയിരുന്ന അഭിഭാഷകര്‍ ഭൂമിയിടപാടുകളില്‍ ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകളും ഹാജരാക്കിയിരുന്നു. ഈ തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് തന്റെ നടപടിയെന്നാണ് ഗവര്‍ണറുടെ നിലപാട്. ഗവര്‍ണറുടെ നടപടിയും അദ്ദേഹത്തിന് തെളിവുകള്‍ പരിശോധിയ്ക്കാനുള്ള അധികാരം ഉണ്ടോയെന്നതും വരും ദിവസങ്ങളില്‍ പ്രധാന നിയമ ചര്‍ച്ചാ വിഷയം ആവും.
കാര്‍ഷികഭൂമി വാണിജ്യവിനിയോഗത്തിനായി നല്‍കിയതില്‍ (ഡീ നോട്ടിഫിക്കേഷന്‍) ഇളവുകള്‍ അനുവദിച്ചതിലും സര്‍ക്കാര്‍ഭൂമി മക്കളുള്‍പ്പെടെയുള്ള സ്വന്തക്കാര്‍ക്ക് പതിച്ചുനല്കിയതിലും സ്വജനപക്ഷപാതവും ക്രമക്കേടും കാണിച്ചെന്നാണ് യെദ്യൂരപ്പയ്ക്കെതിരെയുള്ള ആരോപണം.
നിയമപരമായി മുഖ്യമന്ത്രിയ്ക്കെതിരെ പരാതി ഫയല്‍ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ല. സംസ്ഥാന പൊലീസ്, ലോകായുക്ത, സിഐഡി എന്നിവര്‍ക്ക് ഇതിനെക്കുറിച്ച് അന്വേഷിയ്ക്കാവുന്നതാണ്. ഇതിന് ശേഷം മുഖ്യമന്ത്രിയ്ക്കെതിരെ ചാര്‍ജ്ജ് ഷീറ്റ് നല്കാന് മാത്രമേ ഗവര്‍ണറുടെ അനുമതി ആവശ്യമുള്ളു.
മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കരുതെന്ന മന്ത്രിസഭയുടെ ആവശ്യം "കള്ളന്മാര് കേസെടുക്കരുതെന്ന് പൊലീസിനോട് പറയുന്നത് പോലെയാണ്" എന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് മുഖ്യമന്ത്രി എന്ന സ്ഥാനത്തിന് അപമാനകരമാണെന്നും ഗവര്‍ണര്‍ മാപ്പ് പറയണമെന്നും മുഖ്യന്ത്രി യദ്യൂരപ്പ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications